Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ്യാ​നു​ഭ​വ​ങ്ങ​ൾ...

ന​വ്യാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്ന് ലി​വ ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
ന​വ്യാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്ന് ലി​വ ഫെ​സ്റ്റി​വ​ൽ
cancel

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രെ സാ​ക്ഷി​യാ​ക്കി ഒ​ട്ടേ​റെ റെ​ക്കോ​ഡു​ക​ള്‍ സൃ​ഷ്ടി​ച്ച് ലി​വ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫെ​സ്റ്റി​വ​ല്‍ 2025ന് ​കൊ​ടി​യി​റ​ങ്ങി. ലി​വ സ്‌​പോ​ര്‍ട്‌​സ് ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​ല്‍ ദ​ഫ്​​റ​യി​ലെ ത​ല്‍ മു​രീ​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റി​വ​ലി​ല്‍ വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ണ​ല്‍കൂ​ന​യാ​യ ത​ല്‍ മു​രീ​ബി​ല്‍ ഇ​മാ​റാ​ത്തി സം​സ്‌​കാ​ര​ത്തി​ലൂ​ന്നി​യ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം നി​ര​വ​ധി സാ​ഹ​സി​ക മ​ല്‍സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. കു​ത്ത​നെ​യു​ള്ള മ​ണ​ല്‍കൂ​ന​യി​ലൂ​ടെ കാ​റോ​ടി​ച്ചു ക​യ​റ്റു​ന്ന അ​ല്‍ മു​രീ​ബ് കാ​ര്‍ ക്ലൈ​മ്പ് ചാ​മ്പ്യ​ന്‍ഷി​പ്പാ​യി​രു​ന്നു ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. ഫ്രീ ​സ്റ്റൈ​ല്‍ ഷോ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ത്ത​വ​ണ റെ​ക്കോ​ഡ് പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. എ​സ്, ടി, ​എ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ല്‍സ​ര​ത്തി​ല്‍ 180ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ണ​ല്‍കൂ​ന​യി​ലെ വാ​ഹ​നാ​ഭ്യാ​സ​ങ്ങ​ള്‍ക്കു പു​റ​മേ ഫാ​ല്‍ക​ണ്‍റി, കു​തി​ര​യോ​ട്ടം, ഒ​ട്ട​ക ഓ​ട്ട​മ​ല്‍സ​രം, ഡ്രി​ഫ്റ്റി​ങ്, ഡ്യൂ​ണ്‍ ബാ​ഷി​ങ്, സം​ഗീ​ത​നി​ശ, വെ​ടി​ക്കെ​ട്ട് തു​ട​ങ്ങി സ​കു​ടും​ബം ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​സി​ക, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ലി​വ​യി​ല്‍ അ​ര​ങ്ങേ​റി. സ്വ​ദേ​ശി ശി​ല്‍പി​ക​ള്‍ ത​യ്യാ​റാ​ക്കി​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ഫെ​സ്റ്റി​വ​ല്‍ വേ​ദി​യി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് കാ​ണാ​നും വാ​ങ്ങു​ന്ന​തി​നു​മാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഫെ​സ്റ്റി​വ​ല്‍ വേ​ദി​യ​ട​ങ്ങു​ന്ന മ​ണ​ല്‍പ്പ​ര​പ്പി​ന്റെ ആ​കാ​ശ​ക്കാ​ഴ്ച ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ ഹോ​ട്ട് എ​യ​ര്‍ബ​ലൂ​ണ്‍ യാ​ത്ര​യും ഒ​ട്ടേ​റെ​പേ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

2024 ഡി​സം​ബ​ര്‍ 13ന് ​ആ​രം​ഭി​ച്ച ലി​വ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫെ​സ്റ്റി​വ​ല്‍ വേ​ദി​യി​ല്‍ ഇ​താ​ദ്യ​മാ​യി ഫ്രീ​സ്റ്റൈ​ല്‍ ഇ​ല​ക്ട്രോ​ണി​ക് ഷോ ​ചാ​മ്പ്യ​ന്‍ഷി​പ്പും അ​റ​ങ്ങേ​റി. ശ​നി​യാ​ഴ്ച​ണ് ഫെ​സ്റ്റി​വ​ലി​ന് കൊ​ടി​യി​റ​ങ്ങി​യ​ത്. 23 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ 16 സ്‌​പോ​ര്‍ട്‌​സ് മ​ല്‍സ​ര​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് മാ​റ്റു​ര​ച്ച​ത്. പ്രൊ​ഫ​ഷ​ണ​ല്‍, അ​മേ​ച്വ​ര്‍ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് വാ​ഹ​നാ​ഭ്യാ​സ​ത്തി​ലെ മി​ക​വു തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന ലി​വ ഡ്രി​ഫ്റ്റ് റേ​സ് ഏ​റെ ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വം ആ​ണ് സ​മ്മാ​നി​ച്ച​ത്. വാ​ഹ​നാ​ഭ്യാ​സ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മൊ​രീ​ബ് ഡ്യൂ​ണ്‍ ട്രാ​ക്കി​ല്‍ ലി​വ ഡ്രി​ഫ്റ്റ് റേ​സി​ൽ തീ​പാ​റി. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ല്‍സ​രം ന​ട​ത്തി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്രൊ​ഫ​ഷ​ണ​ല്‍ ഡ്രൈ​വ​ര്‍മാ​രെ ഉ​ള്‍ക്കൊ​ള്ളി​ച്ചു​ള്ള ലി​വ ഡ്രി​ഫ്റ്റ് പ്രോ, ​വ​ള​ര്‍ന്നു​വ​രു​ന്ന നി​പു​ണ​രാ​യ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കു​ന്ന അ​മേ​ച്വ​ര്‍ ഡ്രൈ​വ​ര്‍ എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ല്‍സ​ര​ങ്ങ​ള്‍.

സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി മ​രു​ഭൂ​മി​യി​ല്‍ ആ​ഡം​ബ​ര ക്യാ​മ്പി​ങ് സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള​വ​യും ഒ​രു​ക്കി​യി​രു​ന്നു. പൊ​തു​വാ​യ ഇ​ട​ങ്ങ​ളി​ല്‍ സ്വ​ന്ത​മാ​യി ക്യാ​മ്പ്​ കെ​ട്ടാ​നു​ള്ള സാ​മ​ഗ്രി​ക​ള്‍ കൊ​ണ്ടു​വ​ന്ന് ത​മ്പ​ടി​ക്കാ​നും അ​നു​മ​തി ന​ല്‍കി. സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ശാ​ല​ക​ളും ഇ​മാ​റാ​ത്തി ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന ഭോ​ച​ന​ശാ​ല​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

മ​ണ​ൽ​ക്കാ​ട്ടി​ലെ അ​നേ​കം വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​താ​ണ് ലി​വ ഫെ​സ്റ്റി​വ​ൽ. ക്യാ​മ്പ്​ ചെ​യ്യാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍, സാ​ഹ​സി​ക പ്രേ​മി​ക​ള്‍, പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ള്‍, റേ​സി​ങ്, മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ മ​ല്‍സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്കും മേ​ള മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLiwa Festival
News Summary - Liwa Festival
Next Story