ചെറുകിട സ്ഥാപനങ്ങളുടെ ലോണ്‍ തിരിച്ചടവ്; സാവകാശം വീണ്ടും നീട്ടി
text_fieldsജിദ്ദ: സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യസ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ലോണ്‍ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടിനല്‍കി. ഡിസംബര്‍ 31വരെയാണ് സമയം നീട്ടിയത്.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാളികളടക്കം ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കോവിഡ് സാഹചര്യത്തില്‍ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.
ഇതേതുടര്‍ന്നാണ് ദേശീയ ബാങ്കായ സാമ വായ്പ നല്കാന് തീരുമാനിച്ചത്. ഇത് തിരിച്ചടക്കുന്നതിനുള്ള കാലാവധിയാണ് വീണ്ടും നീട്ടിയത്. ഒക്ടോബർ ഒന്നിന് അവസാനിക്കുന്ന ഇളവാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. സ്വകാര്യമേഖലയിലെ പൗരന്മാരുടെ ചെറുകിട ഇടത്തരം വിഭാഗത്തില്‍പെടുന്ന വിവിധ സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നായിരുന്നു സെന്‍ട്രല്‍ ബാങ്കിെൻറ ധനസഹായ പ്രഖ്യാപനം. ഇതിനകം 6000ത്തിലേറെ സ്ഥാപനങ്ങള്‍ ഇതിെൻറ ഗുണം ഉപയോഗപ്പെടുത്തി. മലയാളികളടക്കം ജോലിചെയ്യുന്ന ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ഇത് നേട്ടമായിരുന്നു.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വകാര്യമേഖലയിലെ സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു വായ്പകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.