രക്താർബുദ ചികിത്സക്ക് പ്രാദേശിക ടി-സെൽ തെറപ്പി പരീക്ഷണം തുടങ്ങി
text_fieldsടി.എ. അബ്ദുൽ സമദ്
അബൂദബി: പ്രമുഖ ഗവേഷണ സ്ഥാപനമായ അബൂദബി സ്റ്റെം സെൽ സെൻറർ രക്താർബുദ ചികിത്സക്ക് കാർ ടി-സെൽ റിസപ്റ്ററുകൾ ഉപയോഗിച്ചുള്ള ടി-സെൽ തെറപ്പിയുടെ പരീക്ഷണം ആരംഭിച്ചു. മൈലോമ, ലിംഫോമ, രക്താർബുദം തുടങ്ങിയവക്കുള്ള ഫലപ്രദമായ ചികിത്സക്ക് അറബ് മേഖലയിൽ ഇത്തരത്തിലുള്ള പ്രഥമ പരീക്ഷണമാണ്.
കാർ ടി- സെൽ തെറപ്പി പുതിയതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ രോഗപ്രതിരോധ ചികിത്സരീതികളിൽ ഒന്നാണ്. ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിച്ച് ട്യൂമറുകൾക്കെതിരെ പോരാടാനും ശരീരത്തിലെ കാൻസർ കണ്ടെത്താനും ഉന്മൂലനത്തിനും ഇവ സഹായിക്കുന്നു. ബയോമെഡിക്കൽ റിസർച് കമ്പനിയായ മിൽട്ടിനി ബയോടെക്കിെൻറ പങ്കാളിത്തത്തോടെയാണ് വികസിപ്പിച്ചത്.
കൂടാതെ വിശകലനത്തിനും ചികിത്സക്കുമായി ഘടകങ്ങളെ വേർതിരിക്കുന്നതിനുള്ള ലളിതമായ രക്തദാന പ്രക്രിയ ഫറിംഗോണിെൻറ ഉപയോഗവും ഉൾപ്പെടുത്തുന്നു. തുടർന്നാണ് ജനിതക മാറ്റം ഉണ്ടാവുക.
യു.എ.ഇയുടെ ആരോഗ്യ സുരക്ഷ ചരിത്രത്തിൽ സവിശേഷമായ അധ്യായത്തിനു വഴിയൊരുക്കുന്ന പ്രക്രിയയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.