ലോഗോ പ്രകാശനം ചെയ്തു
text_fieldsഎടപ്പാള്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ 1998 ബാച്ച് റീ-യൂനിയന്‍ ലോഗോ പ്രകാശനം ചെയ്യുന്നു
ദുബൈ: എടപ്പാള്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ 1998 ബാച്ച് റീ-യൂനിയന്‍ ലോഗോ പ്രകാശനം യു.എ.ഇ കോഒാഡിനേറ്റര്‍ ഫൈസല്‍ ആലിങ്ങല്‍ നിര്‍വഹിച്ചു. ദുബൈ അല്‍ തവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഷഫീക് കെ.ടി, നിസാര്‍ കോലൊളമ്പ്, ഫൈസല്‍ കാളച്ചാല്‍, കൗലത് തുടങ്ങിയ പൂര്‍വവിദ്യാർഥികള്‍ പങ്കെടുത്തു. ബാച്ചിലെ മുഴുവന്‍ വിദ്യാർഥികളുടെയും ക്ഷേമാന്വേഷണം, ലഹരി വിമുക്ത കാമ്പയിന്, ബോധവത്കരണ ക്ലാസ് തുടങ്ങി നിരവധി തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ ആസൂത്രണം ചെയ്തു. 2025 മേയ് 25ന് എടപ്പാള്‍ ജി.എച്ച് സ്കൂളില്‍ നടക്കുന്ന റീ-യൂനിയന്‍ പ്രോഗ്രാമില്‍ 1998 മോര്‍ണിങ് ബാച്ചിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് യു.എ.ഇ ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 0566918002

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.