Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക കേ​ര​ള സ​ഭ...

ലോ​ക കേ​ര​ള സ​ഭ പ്ര​വാ​സി​ക​ളെ പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ക്കു​ന്ന നൂ​ത​ന ആ​ശ​യം -നി​സാ​ർ ത​ള​ങ്ക​ര

text_fields
bookmark_border
inauguration
cancel
camera_alt

മാ​സ്‌ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി​ക​ളും ലോ​ക

കേ​ര​ള സ​ഭ​യും എ​ന്ന സം​വാ​ദം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ര്‍ജ: ലോ​ക​ത്തു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​നു​ള്ള നൂ​ത​ന ആ​ശ​യ​മാ​ണ് ലോ​ക കേ​ര​ള സ​ഭ​യെ​ന്ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​സ്‌ സം​ഘ​ടി​പ്പി​ച്ച ‘പ്ര​വാ​സി​ക​ളും ലോ​ക കേ​ര​ള സ​ഭ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ അം​ഗ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ത​ൻ​സി ഹാ​ഷി​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​വ​ലം പ്ര​വാ​സി വി​ഷ​യ പ​രി​ഹാ​ര വ​ഴി എ​ന്ന​തി​ന​പ്പു​റം ഭാ​വി കേ​ര​ള​ത്തി​ന്‍റെ ന​യ​രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ സ​മാ​ഹ​ര​ണം കൂ​ടി​യാ​ണ് ലോ​ക കേ​ര​ള സ​ഭ​യെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​സ് പ്ര​സി​ഡ​ന്‍റ്​ അ​ജി​ത രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കോ​റം സ്വാ​ഗ​ത​വും ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ദ​സ്സി​ൽ നി​ന്നു​യ​ർ​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ശ്രീ​പ്ര​കാ​ശ്, ആ​ർ.​പി. മു​ര​ളി, കൃ​ഷ്ണ​കു​മാ​ർ, ദി​ലീ​പ് സി.​എ​ൻ.​എ​ൻ, റ​ഫീ​ഖ് ക​യ​ന​യി​ൽ, പി.​എ. ഫാ​റൂ​ഖ്, സ​ലാം പാ​പ്പി​നി​ശ്ശേ​രി, പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, സ​ർ​ഗ റോ​യ് എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി. വാ​ഹി​ദ് നാ​ട്ടി​ക മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Loka Kerala Sabha is an innovative idea that binds diaspora to each other - Nisar Thalangara
Next Story