സൈക്കിൾ സവാരിക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങളൊരുക്കി ലണ്ടൻ ബൈക്ക്
text_fieldsഷാർജ: സൈക്കിള്‍ സവാരിക്കാരുടെ അഭിരുചിക്ക് അനുസൃതമായി വസ്ത്രങ്ങള്‍ ഒരുക്കിനൽകി ലണ്ടന്‍ ബൈക്ക്. സൗകര്യം, ശൈലി, രൂപഭാവം എന്നിവക്കനുസരിച്ച് വ്യത്യസ്ത രീതിയില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വി.യു.എ.ഇ (VUAE)എന്ന മുൻനിര ബ്രാൻഡിലാണ് ഈ സംരംഭം ഒരുക്കുന്നത്.
സൈക്ലിങ് ജഴ്സി, ബിബ്, ഗ്ലൗസ്, സോക്സ്, ഹെൽമറ്റ്, ഷൂസ്, ഐ വെയർ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവിടെയുള്ള റൈഡർമാർക്കായി ഒരുക്കുകയാണ്.
ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ഒരുക്കുന്ന ഡിസൈനിങ് സൗജന്യമായാണ് നല്‍കുന്നത്. ജയന്റ്, ഫ്യുജി, ജി.ടി, ഷിമാനോ, ജിറോ, കെ.എം.ടി, ലിവോൾ, ഷ്വിൻ, മോൺഗൂസ്, സ്പാർട്ടൻ, അലൻ, സിഗ്ഗി, വിൻമാക്സ്, ചിപ്മങ്ക് എന്നീ ബ്രാന്‍ഡുകളും ലണ്ടന്‍ ബൈക്കില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.