ദീർഘ പൊതു അവധി ദിനങ്ങൾ : സുരക്ഷ കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ്
text_fieldsഅബൂദബി: രക്തസാക്ഷിദിനം, 49ാം ദേശീയ ദിനാഘോഷം എന്നീ പൊതു അവധിക്കൊപ്പം വാരാന്ത്യ അവധിയും ചേർന്ന് തുടർച്ചയായ അഞ്ചു ദിവസത്തെ അവധിക്കാലത്ത് 'കോവിഡ്-19' വൈറസിനെതിരായ മുൻകരുതലുകളും പ്രതിരോധ നടപടികളും ട്രാഫിക് നിയമങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ്.ട്രാഫിക് ആൻഡ് പട്രോളിങ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് അവധി ദിവസങ്ങൾ സുരക്ഷിതവും സന്തുഷ്ടവുമായി ചെലവഴിക്കണമെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മരുഭൂമികളിലും മറ്റും മോട്ടോർ ബൈക്കുകൾ കുട്ടികൾ സുരക്ഷിതമായി ഓടിക്കേണ്ടതിെൻറ ആവശ്യകതയും പൊതു സുരക്ഷാ സാഹചര്യങ്ങൾ എപ്പോഴും പാലിക്കുന്നതിനുള്ള ജാഗ്രതയും നിരീക്ഷണവും ഉണ്ടാകണമെന്നും പൊലീസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു. ലൈസൻസില്ലാത്ത കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കരുത്.ദേശീയ ദിനാഘോഷ ആഹ്ലാദപ്രകടനം റോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങളിലാവരുത്. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ട പ്രാധാന്യം വലുതാണ്. തല, കൈകാലുകൾ എന്നിവ വാഹനത്തിന് വെളിയിൽ വരും വിധം യാത്രക്കാരുമായി സഞ്ചരിക്കാൻ ഡ്രൈവർ അനുവദിക്കരുത്.
റോഡുകളിൽ ആഹ്ലാദപ്രകടന നീക്കങ്ങൾ നടത്താതിരിക്കാനും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. ട്രാഫിക്കിനും മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലും വാഹനങ്ങൾ ഒരിടത്തും പാർക്ക് ചെയ്യരുത്.വാഹനത്തിൽ സഞ്ചരിക്കുന്നവർ മെഡിക്കൽ മാസ്‌കുകൾ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.
ശബ്ദമലിനീകരണത്തിനിടയാക്കുന്ന സാമഗ്രികൾ കാറുകളിൽ ഉപയോഗിക്കാൻ പാടില്ല. എൻജിൻ ഘടനയിലോ ദൂരക്കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലോ അനധികൃത കൂട്ടിച്ചേർക്കലുകൾ വാഹനങ്ങളിൽ പാടില്ലെന്നും അബൂദബി പൊലീസ് ഡ്രൈവർമാരോടും യാത്രക്കാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.