ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് പരിശീലനം: എം.എ. റഷീദിന് ഗിന്നസ് റെക്കോഡ് സമ്മാനിച്ചു
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് ലെസണിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് നേടിയ പവര്‍ അപ് വേള്‍ഡ് കമ്യൂണിറ്റി (പി.ഡബ്ല്യു.സി) സി.എം.ഡിയും ഇൻറര്‍നാഷനല്‍ ബിസിനസ് ട്രെയ്നറുമായ എം.എ. റഷീദിന് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ സഈദ് ഉബൈദ് അല്‍ ഫലാസി ഗിന്നസ് അവാര്‍ഡ് സമര്‍പ്പിച്ചു. 73 മണിക്കൂറും 15 മിനിറ്റും തുടര്‍ച്ചയായി ട്രെയിനിങ് ക്ലാസ് നടത്തിയതിനാണ് എം.എ. റഷീദിന് ഗിന്നസ് റെക്കോഡ് ലഭിച്ചത്. േഫ്ലാറ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുത്തു. നേരത്തെ മറ്റു അഞ്ചു റെക്കോഡുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ ചടങ്ങില്‍ വിവിധ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ 'കലാംസ് വേള്‍ഡ് റെക്കോഡ്' യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാനും; 'ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോഡ്' യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി പി.കെ. അന്‍വര്‍ നഹയും; 'യു.ആർ.എഫ് ഏഷ്യ വേള്‍ഡ് റെക്കോഡ്' റിയാസ് ചേലേരി സാബീല്‍ പാലസും; 'അറേബ്യന്‍ വേള്‍ഡ് റെക്കോഡ്' സ്കൈ ഇൻറര്‍നാഷനല്‍ എം.ഡി അഷ്റഫ് മായഞ്ചേരി, പ്ലസ് പോയൻറ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്മാന് മുഹമ്മദ് സഈദ് അല്‍സുവൈദി എന്നിവര്‍ ചേര്‍ന്നും അദ്ദേഹത്തിന് സമര്‍പ്പിച്ചു. പി.ഡബ്ല്യു.സിയെ പരിചയപ്പെടുത്തി സംഘടനയുടെ തായ്ലൻഡ് ലീഡറും സ്കോഷ്യ ബാങ്ക് റിട്ട. വൈസ് പ്രസിഡൻറുമായ മുഹമ്മദ് അബ്ദുറഹിമാന് സ്വാഗത ഭാഷണം നിര്‍വഹിച്ചു. സംഘടനയുടെ ദൗത്യത്തെക്കുറിച്ച് ഖത്തറിലെ ലീഡർ ഫൈസല്‍ കായക്കണ്ടി സംസാരിച്ചു.
ദുബൈ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹിം, പി.ഡബ്ല്യു.സി യു.എ.ഇ ലീഡറും സ്കൈ ഇൻറര്‍നാഷനല്‍ എം.ഡിയുമായ നൗഷാദ് അലി, പി.ഡബ്ല്യു.സി സൗദി ലീഡറും അലൂബ് ഗ്രൂപ് എം.ഡിയുമായ അഷ്റഫ് എറമ്പത്ത്, സൗദി ലീഡറും അലൂബ് ഗ്രൂപ് ജനറല്‍ മാനേജരുമായ നാസര്‍ വണ്ടൂര്‍, സംഘടനയുടെ യു.കെ ലീഡറും വാട്ടര്‍ലൈന്‍ യു.കെ ഫിനാന്‍സ് ഹെഡുമായ വളപ്പില്‍ സഹീര്‍, പി.ഡബ്ല്യു.സി ഇന്ത്യ ലീഡറും എം.എ. സൊല്യൂഷന്‍സ് ജനറല്‍ മാനേജരുമായ അബ്ദുറഷീദ്, സംഘടനയുടെ ഇന്ത്യ ലീഡറും ചക്രവര്‍ത്തി ഗ്രൂപ് എം.ഡിയുമായ വിവേക്, യു.എ.ഇ ലീഡര്‍ വി.പി. ഇസ്മായില്‍, ബഹ്റൈന്‍ ലീഡറും സ്കൈ ഇൻറര്‍നാഷനല്‍ എം.ഡിയുമായ അഷ്റഫ് എന്നിവര്‍ ആശംസ നേര്‍ന്നു.
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്റഫ് താമരശ്ശേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് എക്സി.ഡയറക്ടര്‍ എ.കെ. ഫൈസൽ മൊബൈല്‍ ആപ് പുറത്തിറക്കി. ഫെല്ല ഫാത്തിമയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഹാലി സുമിന്‍ ഉപഹാരം നല്കി. പി.ഡബ്ല്യു.സി യു.എ.ഇ ലീഡറും പ്ലസ് പോയൻറ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ വി.പി. ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.