പാരിസിൽ നഷ്ടപ്പെട്ട ഹാൻഡ്ബാഗ് കണ്ടെത്തി; ദുബൈ പൊലീസിന് നന്ദിപറഞ്ഞ് നടി
text_fieldsദുബൈ: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഹാൻഡ്ബാഗും പാസ്പോർട്ടും തിരിച്ചുകിട്ടാൻ ഇമാറാത്തി നടി മാഹിറ അബ്ദുൽ അസീസിനെ സഹായിച്ച് ദുബൈ പൊലീസ്. മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും അടക്കമുള്ള ഹാൻഡ്ബാഗ് ഓർലി എയർപോർട്ടിലെ ടോയ്‌ലറ്റിൽ വെച്ചാണ് മോഷണം പോയത്.
ഉടൻ അവിടെ പൊലീസിൽ പരാതിപ്പെട്ടപ്പോൾ വാരാന്ത്യങ്ങളിൽ നിരീക്ഷണ കാമറകൾ പ്രവർത്തിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.സംശയമുള്ള സ്ത്രീയെ കുറിച്ച സൂചനകൾ പൊലീസിന് കൈമാറിയെങ്കിലും അവർ പരിഗണിച്ചിരുന്നില്ല.ആപ്പുമായി ബന്ധിപ്പിച്ചിരുന്ന ഹാൻഡ്ബാഗിലെ എയർപോഡ് ട്രാക്ക് ചെയ്ത് ലൊക്കേഷൻ പറഞ്ഞിട്ടും ഒഴിഞ്ഞുമാറി.
തുടർന്ന് പാരിസിലെ യു.എ.ഇ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ അടിയന്തര പാസ്പോർട്ടിന് അപേക്ഷിച്ചു.എന്നാൽ, ഇതിനിടയിൽ ദുബൈ പൊലീസ് പാരിസിലെ പൊലീസിനെ ഈ വിഷയത്തിൽ ബന്ധപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ തന്നെ വിളിച്ചതോടെ ഫ്രഞ്ച് പൊലീസ് വിഷയം ഗൗരവത്തിൽ അന്വേഷിക്കാനാരംഭിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടുകയും എല്ലാ വസ്തുക്കളും കണ്ടെടുക്കുകയുമായിരുന്നു.
രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും വിഷയത്തിൽ ഇടെപട്ട ദുബൈ പൊലീസിന് നന്ദി പറഞ്ഞ് മാഹിറ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നെറ്റ്ഫ്ലിക്സിൽ അറബി ഭാഷയിലുള്ള ത്രില്ലർ പരമ്പരയിൽ അഭിനയിച്ചാണ് 34 കാരിയായ മാഹിറ ശ്രദ്ധനേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.