ടാക്സി യാത്രയിൽ വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടോ? കൂടെയുണ്ട് ആർ.ടി.എ
text_fieldsദുബൈ: നഗരത്തിൽ സഞ്ചാരത്തിനായി ദുബൈ ടാക്സി വിളിച്ചുള്ള യാത്രക്കിടയിൽ എന്തെങ്കിലും മറന്നുവെച്ചാലും നഷ്ടപ്പെട്ടുപോയാലും ആശങ്കപ്പെടേണ്ട. ആർ.ടി.എക്ക് കീഴിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം അവ എളുപ്പത്തിൽ തിരികെ കൈയിലെത്തിക്കും.ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ കോൾ സെൻററിലേക്ക് നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാൻ 31,073 റിപ്പോർട്ടുകളാണ് എത്തിയതെന്നും 99.9 ശതമാനം കേസുകളും ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം പരിഹരിച്ചതായും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
619,000 ദിർഹം, 7,836 ഫോണുകൾ, 453 പാസ്‌പോർട്ടുകൾ 53 ജ്വല്ലറി ഇനങ്ങൾ, 41 ഐപാഡുകൾ എന്നിവ നഷ്ടപ്പെട്ടതായി ഉപഭോക്താക്കൾ റിപ്പോർട്ടുചെയ്‌തു.ബന്ധപ്പെട്ട ഉടമകൾക്ക് നഷ്ടപ്പെട്ട ഇനങ്ങൾ തിരികെയെത്തിക്കാൻ കഴിയുന്നതിന് പിന്നിൽ ഉയർന്ന സത്യസന്ധത പ്രകടിപ്പിക്കുന്ന ഞങ്ങളുടെ ടാക്സി ഡ്രൈവർമാരുടെ സഹകരണമാണെന്ന് കസ്റ്റമേഴ്സ് ഹാപ്പിനസ് സെൻറർ ഡയറക്ടർ മെഹൈലഹ് അൽ സഹ്മി പറഞ്ഞു.
നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സാധനങ്ങൾ മുഴുവൻ വിശദാംശങ്ങളും നൽകിയിട്ടുള്ളവർക്ക് മൂന്നു പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ നൽകുകയാണ് സാധാരണ രീതി.പൂർണ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഏഴു ദിവസം വരെ എടുത്തേക്കാം. എന്നാലും, മിക്ക കേസുകളിലും ഒരു ദിവസത്തിനുള്ളിൽ തന്നെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതാനും പ്രവൃത്തി സമയത്തിനുള്ളിൽ നടപടിയെടുക്കുന്ന ചില അടിയന്തര കേസുകളുണ്ട് -അൽ സഹ്മി പറഞ്ഞു.യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഒന്നും മറന്നുവെച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ യാത്രക്കാർ രണ്ടുതവണ പരിശോധിക്കണം.അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ വാഹന നമ്പറിെൻറയും അവസാനിപ്പിച്ച സ്ഥലത്തിെൻറയും റെക്കോഡ് സൂക്ഷിക്കാനും ശ്രദ്ധിക്കണം - അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.