Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹ്സൂസ് നറുക്കെടുപ്പ്:...

മഹ്സൂസ് നറുക്കെടുപ്പ്: ചൈനീസ് യുവതിക്ക് രണ്ട് മില്യൻ ദിർഹം; ഒരു മില്യൻ ദിർഹം ക്വാറൻറീനിൽ കഴിയുന്ന സിംഗപൂർ സ്വദേശി നേടി

text_fields
bookmark_border
മഹ്സൂസ് നറുക്കെടുപ്പ്: ചൈനീസ് യുവതിക്ക് രണ്ട് മില്യൻ ദിർഹം; ഒരു മില്യൻ ദിർഹം ക്വാറൻറീനിൽ കഴിയുന്ന സിംഗപൂർ സ്വദേശി നേടി
cancel

ദുബൈ: മഹ്സൂസ് നറുക്കെടുപ്പിലെ ബമ്പർ സമ്മാനം യു.എ.ഇയിൽ താമസക്കാരിയായ ചൈനീസ് യുവതിക്കും സിംഗപ്പൂരിൽ ക്വാറൻറീനിൽ കഴിയുന്ന ഫുജൈറയിലെ താമസക്കാരനും സ്വന്തമാക്കി. ശനിയാഴ്ച രാത്രി നടന്ന മഹസൂസ് നറുക്കെടുപ്പിൽ ചൈന സ്വദേശിയായ വീ വീ (ശരിയായ പേര് വെളിപ്പെടുത്തിയിട്ടില്ല) 2,000,000 ദിർഹം ബമ്പർ സമ്മാനം സ്വന്തമാക്കിയത്. മഹ്സൂസ് സെക്കൻറ് ടയർ റോൾഓവർ നറുക്കെടുപ്പിൽ ഏറ്റവും വലിയ സമ്മാനത്തുക നേടി ആദ്യവിജയിയായും വീ വീ മാറി. ഫുജൈറയിൽ താമസക്കാരനായ സെങ് ബൂൺ കോവിന് 1,000,000 ദിർഹമിെൻറ ഭാഗ്യസമ്മാനമാണ് ലഭിച്ചത്.

ദുബൈയിൽ താമസിക്കുന്ന വീട്ടമ്മയും നാലു വയസ്സുകാരന്റെ അമ്മയുമായ വീ വീ മകന് മികച്ച വിദ്യാഭ്യാസം നൽകി അവന് മികച്ച ഭാവി സുരക്ഷിതമാക്കാനും ചൈനയിലെ കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് പറഞ്ഞു. "ഇത് പലർക്കും വളരെ വിഷമകരമായ വർഷമാണ്, ഞങ്ങളുടെ കുടുംബത്തിലും വ്യത്യസ്തമല്ല. വാസ്തവത്തിൽ ഞങ്ങൾക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. പക്ഷേ ഇപ്പോൾ ശരിയാണെന്ന് മനസ്സിലായി. കോവിഡ് മൂലം ദുരിതത്തിലായ ചൈനയിലെ കുടുംബത്തെ സഹായിക്കാൻ എനിക്ക് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് -വീ വീ പറഞ്ഞു. ഞാൻ തന്നെയാണു ഭർത്താവിനോട് മഹ്സൂസിൽ ഭാഗ്യപരീക്ഷണം നടത്തണമെന്ന് പറഞ്ഞത്. നമ്പറുകളെ കുറിച്ച് ചിന്തിക്കാതെ കണ്ണുകളടച്ചാണ് ഭാഗ്യനമ്പറുകൾ തെരെഞ്ഞെടുത്തത്. ചൈനയിലെ നറുക്കെടുപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന വീ വീ അടുത്തിടെയാണ് മഹ്സൂസ് നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്.

ഞങ്ങൾ ദുബൈയെ സ്നേഹിക്കുന്നു. ജീവിതത്തിൽ മാറ്റം വരുത്തുന്ന ഈ അവസരത്തിന് മഹ്‌സൂസിനോട് നന്ദി പറയുന്നു -വീ വീസന്തോഷത്തോടെ പറഞ്ഞു. ഫുജൈറയിൽ താമസിക്കുന്ന സെങ് ബൂൺ കോ സ്വദേശമായ സിംഗപ്പൂരിലെത്തി ക്വാറൻറീനിൽ കഴിയുന്നതിനിടെയാണ് മില്യയണറായ സന്തോഷവാർത്ത കേൾക്കുന്നത്. "ഞാൻ സിംഗപ്പൂരിലായതിനാൽ 4 മണിക്കൂർ സമയ വ്യത്യാസമുണ്ട്, നറുക്കെടുപ്പ് ഷോ നടന്നപ്പോൾ ഞാൻ ഉറക്കത്തിലായിരുന്നു. ഉറക്കമുണർന്ന് എന്റെ ഫോൺ പരിശോധിച്ചപ്പോൾ എന്റെ വിന്നിംഗ്സ് ബാലൻസിൽ 1,000,000 ദിർഹം കിടക്കുന്നത് കണ്ട് ഞെട്ടിപ്പോയി.



45 വയസുള്ള എച്ച്എസ്ഇ സ്പെഷ്യലിസ്റ്റായ കോ, ജിസിസിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ആദ്യമായാണ് വിജയം നേടുന്നത്. ഞാൻ സിംഗപ്പൂരിലും അവർ യു‌എഇയിലാണ്. അതിനാൽ ഇത് എങ്ങനെ പണം ലഭിക്കും എന്നതായിരുന്നു എെൻറ ആദ്യത്തെ ചിന്ത. എന്നാൽ മഹ്സൂസ് ടീം വളരെ വേഗം എന്നെ ബന്ധപ്പെട്ടു, പിന്നെയെല്ലാം വേഗത്തിലായിരുന്നു.

ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ഭാഗ്യം നേടാൻ കഴിയാത്തവർക്ക് mahzooz.aeവഴി രജിസ്റ്റർ ചെയ്ത് അൽ എമറാത്ത് ബോട്ടിൽഡ് വാട്ടർവാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്സൂസ് എൻട്രികൾ സ്വന്തമാക്കാം. ഇതുവഴി നറുക്കെടുപ്പിൽ പങ്കെടുക്കാനാകും. അടുത്ത നറുക്കെടുപ്പ് 2021 ജനുവരി 9ന് ശനിയാഴ്ച യു.എ.ഇ സമയം രാത്രി 9:00 ന്നടക്കുന്നതായിരിക്കും. 35 ദിർഹമാണ് നറുക്കെടുപ്പിൽ ഒരു എൻട്രി ലഭിക്കാൻ ആവശ്യമായ തുക. ജി‌.സി‌.സിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. ഓരോ ആഴ്ചയും പതിനായിരക്കണക്കിന് കളിക്കാർക്ക് ദശലക്ഷക്കണക്കിന് ദിർഹം നേടി ജീവിതത്തെ മാറ്റിമറിക്കുന്ന അവസരം നൽകുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണ്. മഹ്സൂസ്, സമ്മാനങ്ങൾ, വിജയികൾ, നിയമങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, യോഗ്യത, വരാനിരിക്കുന്ന മഹ്സൂസ് നറുക്കെടുപ്പ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി https://www.mahzooz.ae വെബ്സൈറ്റ് സന്ദർശിക്കുക. My Mahzooz എന്ന പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടിലും വിശദവിവരങ്ങളറിയാം.

https://ad.doubleclick.net/ddm/clk/485845912;292543910;q


https://ad.doubleclick.net/ddm/clk/485743169;292627086;y


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Emirates Loto#Mahzooz
Next Story