ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം ഇന്ന് തുറക്കും
text_fieldsഅബൂദബി: കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടകേന്ദ്രമായ ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം ഇടവേളക്ക് ശേഷം വെള്ളിയാഴ്ച തുറക്കും. വിനോദവും വിജ്ഞാനവും വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന മ്യൂസിയത്തിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. വിവിധ കായിക വിനോദ പ്രവർത്തനങ്ങളിലൂടെ പോയിൻറുകൾ ശേഖരിക്കുന്നതിന് മ്യൂസിയത്തിൽ ഒട്ടേറെ അവസരമുണ്ട്. ഡ്രോയിങ്, കൊളാഷ്, ത്രിമാന ആർട്ട് പോലെ വ്യത്യസ്ത കലാ പ്രവർത്തനങ്ങളിലൂടെ വിനോദങ്ങളിലേർപ്പെടാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
നാലു മുതൽ പത്തുവരെ പ്രായക്കാരായ കുട്ടികളുടെ മാനസിക വികസനത്തിന് സഹായകമായ ഗെയിമുകൾ ഇവിടെയുണ്ട്. കുടുംബ സമേതം ആസ്വദിക്കാൻ ഒട്ടേറെ കൗതുകങ്ങൾ മ്യൂസിയത്തിലുണ്ട്.കോവിഡിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി ടച്ച്ലെസ് സംവിധാനങ്ങൾ കൂടുതലായി ഉൾപെടുത്തിയിരിക്കുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താൻ നിശ്ചിത എണ്ണം കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കൂ.
ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം കണ്ടെത്തലിെൻറയും പഠനത്തിെൻറയും ഉത്തേജനത്തിെൻറയും സങ്കേതമാണെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി മ്യൂസിയം വീണ്ടും തുറന്നുകൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കുട്ടികൾക്ക് സൃഷ്ടിപരമായ കഴിവുകളുടെ വാതായനം തുറക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.