ലൂവർ അബൂദബിയിൽ സാൽവദോർ മുൻഡിയുടെ പ്രദർശനം വൈകും
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും വിലകൂടിയ ചിത്രമായ ലിയനാർഡോ ഡാവിഞ്ചിയുടെ ‘സാൽവദോർ മു ൻഡി’ ലൂവർ അബൂദബിയിൽ പ്രദർശിപ്പിക്കുന്നത് വൈകും. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 18 മുതൽ പ്രദർശിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രദർശനത്തിെൻറ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മ്യൂസിയം പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന നവംബർ 11 മുതൽ പ്രദർശിപ്പിക്കാനാണ് അധികൃതരുടെ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഇൗ പെയിൻറിങ് 2017 നവംബറിൽ ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 45 കോടി ഡോളറിനാണ് (165 കോടി ദിർഹം) ലൂവർ അബൂദബി സ്വന്തമാക്കിയത്. വിലയിൽ പികാസോയുടെ ‘വിമൻ ഒാഫ് അൽജിയേഴ്സി’നെ പിന്തള്ളിയാണ് സൽവദോർ മുൻഡി പുതിയ റെക്കോർഡ് കുറിച്ചത്. 2015ൽ നടന്ന ലേലത്തിൽ ‘വിമൻ ഒാഫ് അൽജിയേഴ്സി’ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി വിലയാണ് സൽവദോർ മുൻഡിക്ക് കിട്ടി
യത്.
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ളതാണ് ലാറ്റിൻ ഭാഷയിൽ പേര് നൽകിയിരിക്കുന്ന സൽവദോർ മുൻഡി. ലോകരക്ഷകൻ എന്നാണ് ഇതിനർഥം. 2011ൽ ലണ്ടനിലെ നാഷനൽ ഗാലറിയിലാണ് ഇൗ പെയിൻറിങ് ആദ്യമായി പ്രദർശിപ്പിച്ചത്. വെറും 45 പൗണ്ടിനാണ് (221 ദിർഹം) ഇൗ പെയിൻറിങ് 1958ൽ വിറ്റത്. ചിത്രത്തിെൻറ പകർപ്പ് മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇൗ വിൽപന. പിന്നീട് അര നൂറ്റാണ്ടോളം പെയിൻറിങ്ങിനെ കുറിച്ച് വിവരമില്ലായിരുന്നു. 2005ൽ നടന്ന ലേലത്തിലാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.