കാമുകിയെ കൊലപ്പെടുത്തിയ അറബ് യുവാവ് കീഴടങ്ങി
text_fieldsഅജ്മാന്: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കാമുകിയെ കൊലപ്പെടുത്തിയെന്ന കേ സിൽ യുവാവ് പൊലീസില്‍ കീഴടങ്ങി. 28 വയസുകാരനായ അറബ് യുവാവാണ് 34 വയസുകാരിയായ കാമു കി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതൻ. യുവതിയുടെ സഹപ്രവര്‍ത്തകനും കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. കാമുകിയുടെ സുഹൃത്തിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതി അയാളുടെ താമസ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഗ്വാദത്തിനിടക്ക് കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് പ്രതി ഇയാളെ ആക്രമിച്ചു. അബോധാവസ്ഥയില്‍ നിലത്തു വീണ യുവാവ് മരിച്ചെന്ന ധാരണയില്‍ പ്രതി കാമുകിയെ വക വരുത്താന്‍ പദ്ധതിയിട്ടു.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റാഷിദിയിലെ അവരുടെ കെട്ടിടത്തിെൻറ മുകളിലേക്ക് കാമുകിയെ വിളിച്ച് വരുത്തിയ പ്രതി കയ്യില്‍ കരുതിയ കത്രിക കൊണ്ട് കഴുത്തിനും മറ്റും കുത്തുകയായിരുന്നു. പതിനൊന്ന് മണിയോട് കൂടി കൊലപാതകം നടന്നെങ്കിലും പുലര്‍ച്ച നാലുവരെ പ്രതി കെട്ടിടത്തിെൻറ മുകളില്‍ തന്നെ തങ്ങി. തുടര്‍ന്ന് അജ്മാന് മദീന പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. രക്തത്തില്‍ കുതിര്‍ന്ന കൈകളുമായി പൊലീസ് സ്റ്റേഷനില്‍ കയറിവന്ന ഇയാള്‍ താന്‍ രണ്ടു പേരെ കൊന്നെന്നാണ് പോലീസില്‍ അറിയിച്ചത്. അജ്മാന് അല്‍ നഖീലിലെത്തിയ പൊലീസ് തലക്ക് കാര്യമായ പരിക്ക് പറ്റിയ പുരുഷന് ജീവന് നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയും അയാളെ അജ്മാന് ഖലീഫ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കുകയുമായിരുന്നെന്നു അജ്മാന് പൊലീസ് കുറ്റാന്വേഷണ വിഭാഗം മേധാവി ലഫ്. കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു. പ്രതി ഇയാളെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കേസ് തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.