ഷാര്‍ജയില്‍ എല്‍.പി.ജി. പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsഷാര്‍ജ: ഷാര്‍ജയുടെ വ്യവസായ വളര്‍ച്ചയില്‍ നിര്‍ണായ സ്ഥാനം അടയാളപ്പെടുത്തുന്ന എല്‍.പി.ജി ബ്ലെന്‍ഡിങ് ആന്‍ഡ് ലോഡിംഗ് പദ്ധതിയുടെ ഉദ്ഘാടനം നാഷണല്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നേതൃത്വത്തിലും നിര്‍ദേശത്തിലുമാണ് പദ്ധതി ആരംഭിച്ചത്. പാചക വാതകവും അനുബന്ധ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട തദ്ദേശീയമായ ആവശ്യകതയെ നേരിടാനുള്ള കോര്പ്പറേഷെൻർ താല്‍പര്യത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് പറഞ്ഞു. ആഭ്യന്തര വിപണിയില്‍ പാചകവാതകത്തിെൻറ ആവശ്യകത ഉയര്‍ന്നത് കണക്കിലെടുത്ത് 2016 ൽ നടത്തിയ പഠനത്തിെൻറ ഫലമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1980ലാണ് ഷാര്‍ജ സജ മേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ പ്രകൃതി വാതകം കണ്ടെത്തിയത്. എല്‍.പി.ജിയുടെ പ്രധാന ഘടകങ്ങളായ പ്രൊപെയ്ന്‍, ബൂട്ടേന്‍ എന്നിവയുടെ കയറ്റുമതിയിലും ഷാര്‍ജ വലിയ വളര്‍ച്ചയാണ് നേടിയത്. വടക്കന്‍ എമിറേറ്റിലെ വലിയ ഗ്യാസ് മേഖലയാണ് സജയിലേത്. വടക്കന്‍ എമിറേറ്റുകളിലേക്കുള്ള വാതക വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നതും സജയാണ്. പ്രതിദിനം 900 മില്യണ്‍ ക്യുബിക് അടി വാതകമാണ് ഷാര്‍ജക്ക് ആവശ്യം. പുതിയ കേന്ദ്രത്തിെൻറ വരവോടെ ഈ രംഗത്ത് വന്‍ പുരോഗതിയാണ് ഷാര്‍ജ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.