ലുലു എക്സ്ചേഞ്ച് 75ാമത്തെ ബ്രാഞ്ച് തുറന്നു
text_fieldsദുബൈ: ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് 75ാമത്തെ ബ്രാഞ്ച് ജെബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങിൽ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തുക് അൽ മർറി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.
യു.എ.ഇ എന്ന രാജ്യത്തെ വിസ്മയകരമായി വികസനത്തിലേക്ക് നയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രധാനമന്ത്രിപദത്തിലേറിയതിെൻറ 15ാം വാർഷികം ആഘോഷിക്കുന്ന ഇൗ വേളയിൽ ലുലുവുമായി പങ്കുചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തിലെ വികസനമുന്നേറ്റത്തിൽ പൊതു, സ്വകാര്യ മേഖലകളുടെ പങ്ക് നിസ്തുലമാണെന്നും രാജ്യപുരോഗതിയുടെ പ്രധാന ചാലകശക്തിയായാണ് സ്വകാര്യമേഖല പ്രവർത്തിക്കുന്നതെന്നും മന്ത്രി അബ്ദുല്ല ബിൻ തുക് അൽ മർറി വ്യക്തമാക്കി.
യു.എ.ഇയുടെ സമ്പദ്വ്യവസ്ഥയിലും പേമെൻറ് ഇക്കോസിസ്റ്റത്തിനും ലുലു എക്സ്ചേഞ്ചിെൻറ സംഭാവനയെ പ്രകീർത്തിച്ച മന്ത്രി, ലുലു എക്സ്ചേഞ്ച് ആധുനികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ മികവ് പുലർത്തുന്നതായും ധനവിനിമയത്തിന് സുരക്ഷിതവും സൗകര്യപ്രദവുമായ സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി ഉപഭേക്താക്കൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് വേഗത്തിൽ പണം കൈമാറ്റം ചെയ്യപ്പെടാനുള്ള സൗകര്യത്തെയും അഭിനന്ദിച്ചു. രാജ്യത്തെ ധനവിനിമയ രംഗത്തെ സാങ്കേതിക മുന്നേറ്റമാണ് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജബൽഅലി ഇൻഡസ്ട്രിയൽ ഏരിയയിലെ പാസൺസ് ഹൈപ്പർ മാർക്കറ്റ് കെട്ടിടത്തിലാണ് പുതിയ ബ്രാഞ്ച്. ജബൽ അലി മേഖലയിലെ ലുലു എക്സ്ചേഞ്ചിെൻറ നാലാമത്തെ ബ്രാഞ്ചാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.