'ലൂസി'യെ കാണാം ഇത്യോപ്യൻ പവലിയനിൽ
text_fields'അവസരങ്ങളുടെയും ഉത്ഭവത്തിെൻറയും നാട്' എന്നാണ് എക്സ്പോ 2020ലെ ഇത്യോപ്യൻ പവലിയെൻറ തീം.
ഇത് വെറുതെയാവില്ലെന്ന് തെളിയിച്ചായിരിക്കും ഇത്യോപ്യക്കാരുടെ വരവ്.
രാജ്യത്തിെൻറ സംസ്കാരവും ചരിത്രവും ലോകത്തിന് മുന്നിൽ സമർപ്പിക്കുന്നതിനൊപ്പം പുതുതലമുറക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കാനും പവലിയൻ ലക്ഷ്യമിടുന്നു. ഇതിലെല്ലാമുപരി ഇത്യോപ്യൻ പവലിയനെ ശ്രദ്ധേയമാക്കുന്നത് 'ലൂസി' ആയിരിക്കും. 31 വർഷം മുമ്പ് ഇത്യോപ്യയിലെ അവാഷ് താഴ്വരയിൽനിന്ന് കണ്ടെത്തിയ ആസ്ട്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടമാണ് ലൂസി. ഇതിെൻറ തനിപ്പകർപ്പ് ഇക്കുറി എക്സ്പോയിലുണ്ടാകും.
ഏറ്റവും പൂർവിക മനുഷ്യഗണത്തിൽപെട്ടതാണ് ഈ അസ്ഥികൂടമെന്നാണ് വിലയിരുത്തൽ. 1974 നവംബർ 24നാണ് ഇത് കണ്ടെത്തിയത്. എക്സ്പോയുടെ ആറ് മാസവും ലൂസി ഇവിടെയുണ്ടാകും. ഇത്യോപ്യയുടെ സമ്പന്നമായ പൈതൃകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ഇത്യോപ്യൻ പവലിയനെന്ന് കമീഷണർ ജനറലും വ്യവസായ സഹമന്ത്രിയുമായ മെസ്ഗനു അർഗ മോച്ച് പറഞ്ഞു.
രാജ്യത്തിെൻറ പ്രകൃതിവിഭവങ്ങൾ, വ്യവസായം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, സാംസ്കാരിക വൈവിധ്യം, പ്രകൃതി എന്നിവയുടെ നൂതനമായ വികസനം പ്രദർശിപ്പിക്കും. രാജ്യത്തിെൻറ മിഷൻ 2045ലേക്കുള്ള ചുവടുവെപ്പുകൂടിയായിരിക്കും പവലിയൻ. ഇത്യോപ്യയുടെ പ്രശസ്തി വർധിപ്പിക്കുന്ന അവസരമായി എക്സ്പോയെ വിനിയോഗിക്കും. വ്യാപാരം, വാണിജ്യം, ടൂറിസം, നിക്ഷേപം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നല്ലഭാവി രൂപപ്പെടുത്തുന്നതിൽ പവലിയൻ പങ്കുവഹിക്കും.
യു.എ.ഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എക്സ്പോ ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അർഗ മോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.