ലുലു എക്സ്ചേഞ്ച് 'സെൻറ് സ്മാര്‍ട്, വിന് സ്മാര്‍ട്' രണ്ടാം പതിപ്പ് പുറത്തിറക്കി
text_fieldsദുബൈ: ലുലു ഇൻറര്‍നാഷനല്‍ എക്സ്ചേഞ്ച് മെഗാ നറുക്കെടുപ്പ് 'സെൻറ് സ്മാര്‍ട്ട്, വിന് സ്മാര്‍ട്' കാമ്പയിെൻറ രണ്ടാം പതിപ്പ് പുറത്തിറക്കി. ഡിസംബര്‍ 31 വരെയാണ് കാമ്പയിന്.
യു.എ.ഇയിലെ ലുലു എക്സ്ചേഞ്ച് ഔട്ട്ലെറ്റുകളിലൂടെയോ ലുലു മണി മൊബൈല്‍ ആപ്പിലൂടെയോ പണമിടപാടുകള്‍ നടത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് നാല് മാസം ദൈര്‍ഘ്യമുള്ള ഇ-റാഫിള്‍ ഡ്രോ സ്കീം വഴിയാണ് കാമ്പയിന്.
ടെസ്ല മോഡല്‍ ത്രീ കാര്‍, രണ്ട് കിലോ സ്വര്‍ണം, രണ്ടര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് സമ്മാനങ്ങള്‍. ആഴ്ചയില്‍ ഒന്നിലേറെ തവണ നറുക്കെടുപ്പ് നടത്തും. പ്രതിവാര സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ഇതിനായി കുറഞ്ഞത് ഒരു ഇടപാടെങ്കിലും ആഴ്ചയില്‍ നടത്തണം. പ്രമോഷന് കാലയളവില്‍ നാല് തവണയെങ്കിലും ഇടപാട് നടത്തുന്നവര്‍ക്ക് ടെസ്ല മോഡല്‍ ത്രീ നേടാന്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.