പ്രാദേശിക ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലുലു കാമ്പയിൻ
text_fieldsഅബൂദബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രാദേശിക ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന് ആരംഭിച്ചു. അബൂദബി മുഷ്രിഫ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ അബൂദബി അഗ്രിക്കള്‍ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിട്ടി ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ സഈദ് അല്‍ ബഹ്രി സലേം അലമേരി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ പ്രാദേശിക ഫാമുകളുമായും സംഘടനകളുമായും സഹകരിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതാണു പദ്ധതി. യു.എ.ഇയിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും അതിലൂടെ സ്വദേശി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ലുലുവിെൻറ പ്രവര്‍ത്തനങ്ങളെ സഈദ് അല്‍ ബഹ്രി സലേം അലമേരി അഭിനന്ദിച്ചു.
പ്രാദേശിക സ്ഥാപനമെന്ന നിലയില്‍ സ്ഥലത്തെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ സഹകരണം ലുലുവിെൻറ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന നിലയില്‍, പ്രാദേശിക വ്യവസായങ്ങള്‍ക്ക് സുസ്ഥിരമായ വിപണി നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയര്മാന് എം.എ. യൂസുഫലി പറഞ്ഞു. അത് വ്യവസായത്തെ സഹായിക്കുക മാത്രമല്ല, യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യകത്മാക്കി. സിലാല്‍ സി.ഇ.ഒ. ജമാല്‍ അല്‍ സലീം ദാഹേരി, ലുലു സി.ഇ.ഒ. സൈഫി രുപാവാല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.