ലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്: സെൻട്രൽ ലോജിസ്റ്റിക്സ് ടീം ചാമ്പ്യന്മാർ
text_fieldsലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സെൻട്രൽ ലോജിസ്റ്റിക്സ് ടീം
ദുബൈ: ലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാമത് എഡിഷനിൽ തുടർച്ചയായ രണ്ടാം തവണയും ലുലു സെൻട്രൽ ലോജിസ്റ്റിക്സ് ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് അൽ ബർഷയെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലിം സമ്മാനങ്ങൾ വിതരണം ചെയ്തു.
ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും 33ഓളം ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഫൈനൽ മത്സരത്തിലെയും ടൂർണമെൻറിലെയും മികച്ച താരമായി സെൻട്രൽ ലോജിസ്റ്റിക്സിലെ നവീദിനെ തിരഞ്ഞെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.