15 വർഷങ്ങൾ പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്
text_fieldsഅബൂദബി: വിദേശ പണമിടപാട് രംഗത്ത് യു.എ.ഇയിൽ തരംഗം സൃഷ്ടിച്ച ലുലു എക്സ്ചേഞ്ച് പ്രവർത്തനമേഖലയിൽ 15 വർഷങ്ങൾ പൂർത്തിയാക്കി.
2009 സെപ്റ്റംബർ രണ്ടിന് അബൂദബിയിലെ അൽ വഹ്ദയിൽ തുടക്കം കുറിച്ച ആദ്യ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിൽ പതിനഞ്ചാം വാർഷികാഘോഷവും ലുലു എക്സ്ചേഞ്ച് നടത്തി.
15 വർഷം എന്ന നേട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അഭിമാനവും ഉപഭോക്താക്കളോടുള്ള നന്ദിയുമാണ് തന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. യു.എ.ഇയിൽ മാത്രം 140 ഓളം കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളാണ് ലുലു എക്സ്ചേഞ്ചിന് ഇപ്പോഴുള്ളത്.
കാലഘട്ടത്തിനനുസരിച്ച് ഡിജിറ്റൽ രംഗത്തെ മാറ്റം ഉൾക്കൊണ്ട് ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിച്ച സമയത്തുതന്നെ മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം. ലുലു എക്സ്ചേഞ്ചിന്റെ വളർച്ചക്ക് പിന്നിലുള്ളത് ഉപഭോക്താക്കളുടെ സംതൃപ്തിയാണെന്നും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
അൽ വഹ്ദ മാളിൽ നടന്ന വാർഷികാഘോഷ പരിപാടിയിൽ തുടക്കം മുതലുള്ള ഉപഭോക്താക്കളെ മാനേജ്മെന്റ് ആദരിച്ചു. കഴിഞ്ഞ 15 വർഷം കൊണ്ട് ഡിജിറ്റൽ പണമിടപാട് രംഗത്ത് യു.എ.ഇയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിക്കാൻ ലുലു എക്സ്ചേഞ്ചിനായി.
അതിനോടൊപ്പം 2017ൽ ആരംഭിച്ച ലുലു മണി ആപ് വഴി നവ ഉപഭോക്താക്കൾക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾ ലഭ്യമാക്കുന്നതിനും കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.