പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണയുമായി ലുലു എക്സ്ചേഞ്ച്
text_fieldsഅബൂദബി: പരിസ്ഥിതി, കാലാവസ്ഥ സംരക്ഷണത്തിൽ ഊന്നൽ നൽകി ദേശീയ ദിനമാചരിക്കുന്ന യു.എ.ഇക്ക് പിന്തുണ നൽകി അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രോസ് ബോർഡർ ധനമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചും.
ഇതിന്റെ ഭാഗമായി ജുബൈൽ മാൻഗ്രോവ്സ് പാർക്കിൽ 100ലധികം തൈകൾ നട്ടു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മാറ്റങ്ങളും, സുസ്ഥിര ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാണ് പദ്ധതിയെന്ന് ലുലു എക്സ്ചേഞ്ച് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദുബൈയിൽ നടക്കുന്ന കോപ് 28ന്റെ തീരുമാനങ്ങൾക്കും ലുലു എക്സ്ചേഞ്ച് പിന്തുണ നൽകും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനി എന്ന നിലയിൽ, ആവാസവ്യവസ്ഥയുടെ ക്ഷേമത്തിന് വേണ്ടി സംഭാവന ചെയ്യുന്നതും യു.എ.ഇയുടെ വിശാലമായ സുസ്ഥിരത ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതിൽ ലുലു എക്സ്ചേഞ്ചിന് സന്തോഷമുണ്ട്.
നട്ടുപിടിപ്പിച്ച തൈകൾ നമ്മുടെ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള വലിയ കൂട്ടായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.