ലുലു എക്സ്ചേഞ്ചിന്റെ ടെസ്ല കാർ സമ്മാനം ഘാന സ്വദേശിക്ക്
text_fieldsലുലു എക്സ്ചേഞ്ച് ഒരുക്കിയ ‘സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’ പ്രമോഷന്റെ ഭാഗമായ മത്സരത്തിൽ വിജയിയായ ഘാന സ്വദേശി അബ്ദുൽ ഗനിക്ക് ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച്
ഡി.ജി.എം ശഫീസ് അഹമ്മദ് ടെസ്ല കാർ കൈമാറുന്നു
ദുബൈ: ലുലു എക്സ്ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷന്റെ ഭാഗമായ മത്സരത്തിൽ ടെസ്ല കാർ സമ്മാനം ഘാന സ്വദേശിക്ക്. ഷാർജ മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ നേരിട്ടോ 'ലുലു മണി' ഡിജിറ്റൽ ആപ്പിലൂടെയോ സെപ്റ്റംബർ-ഡിസംബർ മാസങ്ങളിൽ പണമിടപാട് നടത്തിയവരാണ് പ്രമോഷന്റെ ഭാഗമായത്. കാറിനു പുറമെ രണ്ട് കിലോ വരെ സ്വർണവും രണ്ടര ലക്ഷം ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറുകളും ആയിരം വിജയികൾക്കായി നൽകി.
2019 ജോലി തേടി യു.എ.ഇയിലെത്തി കാര്യമായ ജോലിയൊന്നും കണ്ടെത്താനാകാതെ ഘാനയിലേക്ക് തന്നെ മടങ്ങിയ അബ്ദുൽ ഗനി കഴിഞ്ഞ വർഷം വീണ്ടും തിരിച്ചെത്തിയാണ് മെക്കാനിക്കായി ജോലിക്ക് കയറിയത്. പുതിയ വർഷത്തിൽ ലുലു എക്സ്ചേഞ്ചിലൂടെ ജീവിതം തന്നെ മാറിയ സന്തോഷത്തിലാണിപ്പോൾ ഈ യുവാവ്. ദുബൈ ബർഷ ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലു ഇന്റർസ്നണൽ എക്സ്ചേഞ്ച് ഡി.ജി.എം ശഫീസ് അഹമ്മദ് ടെസ്ല കാർ അബ്ദുൽ ഗനിക്ക് കൈമാറി. കഴിഞ്ഞ കാലങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർന്നും മികച്ച സേവനം ഉറപ്പുവരുത്തുമെന്നും ശഫീസ് അഹമ്മദ് പറഞ്ഞു. അവിശ്വസീനീയമായ നേട്ടത്തിന് സഹായിച്ച ലുലു എക്സ്ചേഞ്ചിനോട് വളരെയധികം നന്ദിയുണ്ടെന്ന് അബ്ദുൽ ഗനിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.