യാസ് ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ ഉദ്ഘാടനം
text_fieldsഅബൂദബി: യു.എ.ഇയിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി യാസ് ഐലൻഡിലെ യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബൂദബിയിലെ 41ാമത്തേതും യു.എ.ഇയിലെ 107ാമത്തെ സ്റ്റോറുമാണ് യാസ് ഐലൻഡിലേത്.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെന്റർ ഡയറക്ടർ ഹുമൈദ് റാശിദ് അൽ ദാരെ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. 3000 സ്ക്വയർ ഫീറ്റിലുള്ള എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റെഡി ടു ഈറ്റ് ശ്രേണിയിലുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ലുലു എക്സ്പ്രസ് സ്റ്റോറിലുള്ളത്. മത്സ്യം-ഇറച്ചി ഉൽപന്നങ്ങളുടെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങളുടെ സജീവമായ ശേഖരമാണ് എക്സ്പ്രസ് സ്റ്റോറിൽ ഉറപ്പാക്കിയിട്ടുള്ളത്.
ഷോപ്പിങ് സുഗമമാക്കാൻ ഫാസ്റ്റ് ചെക്ക് ഔട്ട് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനകം കൂടുതൽ സ്റ്റോറുകളെന്ന ഐ.പി.ഒ പ്രഖ്യാപനത്തിന്റെ കൂടി ഭാഗമായാണ് യു.എ.ഇയിൽ ലുലു സാന്നിധ്യം വിപുലീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.