ഫിലിപ്പീനോ രുചികളുടെ മേളമൊരുക്കി ലുലു 'പിനോയ് ഫിയസ്റ്റ'ക്ക് തുടക്കം
text_fieldsദുബൈ: ഫിലിപ്പീനോ രുചികൾ ആവോളം ആസ്വദിക്കാൻ ഇനി ലുലുവിൽ എത്തിയാൽ മതി. ഫിലിപ്പീൻസിെൻറ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുന്ന 'പിനോയ് ഫിയസ്റ്റ'ക്ക് പ്രമുഖ റിട്ടെയിൽ ഗ്രൂപ്പായ ലുലുവിൽ തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഫിലിപ്പീൻ ട്രേഡ് ആൻഡ് പ്രൊമോഷൻ ഗ്രൂപ് അണ്ടർ സെക്രട്ടറി അബ്ദുൽ ഗനി എം. മാക്ടോമാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഫിലിപ്പീൻസ് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മാർഫോഡ് ഏഞ്ചൽസ്, ദുബൈ ഫിലിപ്പീൻസ് കോൺസുലേറ്റിലെ കോൺസൽ ജനറൽ പോൾ റെയ്മണ്ട്, ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇയിൽ ഉടനീളമുള്ള പ്രധാന സ്റ്റോറുകളിൽ ഇത്തരമൊരു മേള സംഘടിപ്പിക്കുന്ന ലുലു ഗ്രൂപ്പിനോട് നന്ദി അറിയിക്കുന്നതായി മാക്ടോമാൻ പറഞ്ഞു. ഫിലിപ്പീൻസ് സ്വദേശികൾക്ക് പുറമെ മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഫിയസ്റ്റ ഒരുക്കിയിരിക്കുന്നത്. ഫിലിപ്പീൻസ് ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ലുലു ഗ്രൂപ് സർക്കാറിെൻറ ദീർഘകാല പങ്കാളികളാണ്. ഈ ഉദ്യമം എക്സ്പോ 2020യിൽ ഫിലിപ്പീൻസിെൻറ പങ്കാളിത്തത്തിന് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ഫിലിപ്പീൻസ് സംസ്കാരത്തിനും ഭക്ഷ്യ പാരമ്പര്യത്തിനുമുള്ള ആദരമാണിതെന്ന് എം.എ. അഷ്റഫ് അലി പറഞ്ഞു. ഉപഭോക്താക്കളായും ജീവനക്കാരായും ലുലുവിെൻറ വിജയത്തിൽ മികച്ച പങ്കാളത്തം വഹിക്കുന്നവരാണ് ഫിലിപ്പീൻസ് സമൂഹം. ഈ വർഷം 500ഓളം പുതിയ ഉൽപന്നങ്ങളാണ് ഫിലിപ്പീൻസിൽ നിന്ന് വാങ്ങകിയത്. 150 ദശലക്ഷം ഡോളറിെൻറ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പഴം, മത്സ്യം, സോസ്, പാചക വസ്തുക്കൾ, വിവിധ തരം നൂഡിൽസ്, പാൽ ഉൽപന്നങ്ങൾ, ലഘുഭക്ഷണം എന്നിവ മേളയിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്കുള്ള ഓഫറുകൾ ഈ മാസം ആറുവരെ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.