സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
text_fieldsഅബൂദബി: രാജ്യാന്തരതലത്തിൽ കറൻസി വിനിമയത്തിന് പേരുകേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക് ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബൂദബിയിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി. അദീബ് അഹമ്മദും സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ യു.എസ്.ഡി.സി ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പണമിടപാടിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്തും.
തുടക്കത്തിൽ മിഡിൽ ഈസ്റ്റിലും ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ ഡിജിറ്റ്9 വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യും. യു.എസ്.ഡി.സി പ്രയോജനപ്പെടുത്തുന്നതിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വേഗം പ്രയോജനപ്പെടുത്താനാകും. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ ഇടപാടുകളിലെ ചെലവ് കുറക്കുക, മൂല്യമായ പണ ലഭ്യത, വർധിച്ച പണ ലഭ്യത എന്നിവക്കൊപ്പം തത്സമയംതന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ലക്ഷ്യമിടുന്നു. ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങളുള്ള ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.