രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള
text_fieldsLulu Food Festivalഅബൂദബി: രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. ഒക്ടോബർ 13 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മേള നടക്കും.
അൽ വഹ്ദ മാളിൽ മേളയുടെ ഉദ്‌ഘാടനം സിനിമാതാരം ആസിഫ് അലിയും ഇമറാത്തി കലാകാരൻ ഹംസ ഹാഫിദും ലുലു അബൂദബി-അൽ ദഫ്‌റ റീജനൽ ഡയറക്ടർ പി.വി.അജയകുമാറും ചേർന്ന് നിർവഹിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലൊരു വേദിയിൽ വരാനും സംസാരിക്കാനും കഴിഞ്ഞതെന്ന് ആസിഫ് പറഞ്ഞു. അത് ഭക്ഷണ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു പരിപാടി കൂടിയാവുന്നത് ഏറെ സന്തോഷകരമാണ്. എല്ലാവരും വ്യവസ്ഥകൾ പാലിച്ച് ലുലുവിൽ നടക്കുന്ന പരിപാടിയുടെ ഭാഗമാകണമെന്നും ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണം ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിലിക്കൺ ഒയാസിസിൽ നടന്ന ദുബൈ മേഖലയിലെ മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ദുബൈ റീജനൽ ഡയറക്ടർ കെ.പി. തമ്പാനും ഇമറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും അഭിനേതാവ് മുഹമ്മദ് അൽ ഹാഷിമിയും ഭാഗമായി. പത്തുദിവസം നീളുന്ന മേളയിൽ ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യങ്ങളായ ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കും. 'ഫുഡ് ഓൺ ദി ട്രക്ക്' ആശയത്തിൽ വ്യത്യസ്‌തയിനം ഷവർമകൾ, ഇന്ത്യൻ ചാട്ട് പലഹാരങ്ങൾ എന്നിവയും ഗ്രിൽ ഹൗസ്, ബിരിയാണി ഫെസ്റ്റ്, ദേശി ദാബ, അറേബ്യൻ ഡിലൈറ്റ്സ്, തട്ടുകട, പജ്കൈങ് പിനോയ്, എക്സ്പ്ലോറിങ് യൂറോപ്പ്, കേക്സ് ആൻഡ് കുക്കീസ് തുടങ്ങിയ ആശയങ്ങളിൽ വിവിധ നാടുകളിലെ ഭക്ഷണപദാർഥങ്ങൾ ലഭ്യമാണ്. നിരവധി പാചക പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ വേദിയാകും. ഓൺലൈനായി വാങ്ങുന്നവർക്ക് വൻ ഇളവുകളും ലുലു പ്രഖ്യാപിച്ചു. ആരോഗ്യമായിരിക്കാനും ആളുകളെ ഒന്നിച്ചുചേർക്കാനും നല്ല ഭക്ഷണങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള നല്ല ഭക്ഷണവും രുചികളും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് നല്ല ആരോഗ്യവും ലുലു ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.