റമദാൻ പ്രമോഷൻ പദ്ധതി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്
text_fieldsദുബൈ: റമദാൻ പ്രമോഷൻ പദ്ധതി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്. വില സന്തുലിതത്വം, ആനുകൂല്യങ്ങൾ, ഭക്ഷ്യലഭ്യത എന്നിവക്ക് ഊന്നൽ നൽകുന്നതാണ് ലുലു റമദാൻ പദ്ധതി. റമദാനിലുടനീളം എല്ലാ അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പു വരുത്താൻ നടപടി സ്വീകരിച്ചതായും ലുലു ഗ്രൂപ് അറിയിച്ചു.
വിശുദ്ധ മാസത്തിൽ അവശ്യ വസ്തുക്കളുടെ വിലവർധന തടയുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്ന് ലുലു സാരഥികൾ അറിയിച്ചു. വിവിധ ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ നിരക്കിളവ് ഉറപ്പാക്കും. വിവിധ കാറ്റഗറികളിൽ പ്രതിവാര പ്രമോഷൻ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
അയ്യായിരത്തോളം ഉൽപന്നങ്ങൾ പ്രത്യേക നിരക്കിൽ വിൽപന നടത്തും. രണ്ട് തരം റമദാൻ കിറ്റുകളും റമദാനിൽ ലുലുവിൽ ലഭ്യമായിരിക്കും. 85,120 ദിർഹം എന്നിങ്ങനെയാകും ഇവയുടെ നിരക്ക്. നിരവധി അവശ്യവസ്തുക്കൾ അടങ്ങിയതാണ് റമദാൻ കിറ്റുകൾ.
റമദാനിൽ ലുലുവിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള പദ്ധതികൾ ഇക്കുറിയും നടപ്പാക്കും. ‘ഷെയറിങ് ഈസ് കെയറിങ്’ സംഭാവന പദ്ധതി ഇക്കുറി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. റമദാനിൽ വിൽക്കുന്ന ഓരോ ഉൽപന്നത്തിന്‍റെയും പേരിൽ ഒരു ദിർഹം ദുബൈ കെയേഴ്സുമായി ചേർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുന്നതാണ് പദ്ധതി. റമദാനിൽ നിരവധി ശ്രദ്ധേയ കാമ്പയിനുകളും ലുലുവിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.