ദുബൈ കെേയർസിന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ 10ലക്ഷം ദിർഹം കൈമാറി
text_fieldsദുബൈ: റീെട്ടയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് ഇൻറർനാഷനലിെൻറ പത്തു ലക്ഷം ദിർഹം സംഭാവന ദുബൈ കെേയർസിന് കൈമാറി. ദുബൈ കെയർസിെൻറ ആഗോള വിദ്യാഭ്യാസ-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഒരു കോടി ദിർഹം സംഭാവനയുടെ ഭാഗമായാണ് തുക കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എയിൽ നിന്ന് ദുബൈ കെയർസ് സി.ഇ.ഒ താരിഖ് അൽ ഗുർഗ് തുക ഏറ്റുവാങ്ങി. ദുബൈ കെയർസ് മുന്നോട്ടുവെക്കുന്ന സാമൂഹിക വികസന പദ്ധതികളോടുള്ള ലുലു ഗ്രൂപ്പിെൻറ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഇൗ സംഭാവനയെന്ന് താരീഖ് അൽ ഗുർഗ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സൗകര്യം ലഭിക്കാതെ പോയ കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും ലോകമൊട്ടുക്കും നിലവാരമുള്ള വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ആവിഷ്കരിക്കുന്ന ദുബൈ കെയറിെൻറ പദ്ധതികളുമായി കൈകോർക്കുന്നതിൽ അഭിമാനമുണ്ടെന്ന് യൂസുഫലി എം.എ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഷോപ്പിങിനു ശേഷം ഒരു ദിർഹമോ അതിലധികമോ തുക ദുബൈ കെയറിെൻറ സാമൂഹിക സേവനപദ്ധതികൾക്കായി സംഭാവന നൽകാൻ യു.എ.ഇയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.