ലുലു ഹൈപ്പർമാർക്കറ്റ് ഖിസൈസിൽ മെഗാ പാചക മത്സരം അരങ്ങേറി
text_fieldsദുബൈ: ലുലു ഫുഡ് കാർണിവൽ എന്ന പേരിൽ നടക്കുന്ന ഭക്ഷ്യ മേളയുടെ ഭാഗമായി ദുൈബയിലെ ഖ ിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ 100 പേർ പങ്കെടുത്ത മെഗാ പാചക മത്സരം സംഘടിപ്പിച്ചു. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, സലാഡ്സ്, ഡെസർട്സ് എന്നീ നാലു വിഭാഗങ്ങളിലായായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും ഇരുപത്തഞ്ചു പേർക്കാണ് പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വ്യക്തികളിൽനിന്നും നറുക്കെടുപ്പിലൂടെയാണ് മൽസരാർഥികളെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര ഷെഫ് ഹർപ്പൽ സിംഗ് സോഗി ഉദ്ഘാടനം ചെയ്തു.. ഷെഫ് വിനോദ് നായർ, ഷെഫ് വിവേക് ഹുറിയ, ഷെഫ് രാജേഷ് ബാലൻ, ഷഫീല ആരിഫ് എന്നിവരടങ്ങുന്ന എട്ടുപേർ വിധികർത്താക്കളായിരുന്നു.
ചടങ്ങിൽ ലുലു ഗ്രൂപ്പ് ദുബൈ, ഷാർജ മേഖല ഡയറക്ടർ ജെയിംസ് കെ. വർഗീസ്, റീജണൽ ഡയറക്ടർ കെ.പി തമ്പാൻ, റീജണൽ മാനേജർമാരായ ഹുസേഫാ രൂപവാല, സലിം വി.സി. എന്നിവർ പങ്കെടുത്തു. അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെൻറൽ, ഇറ്റാലിയൻ തുടങ്ങിയ ശൈലിയിലുള്ള രുചി ഭേദങ്ങൾക്കൊപ്പം ഓർഗാനിക്, വെജിറ്റേറിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് പ്രത്യക മേഖല തന്നെ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്. ബിരിയാണി മേള, പായസ മേള, ചക്ക മേള തുടങ്ങിയവയും ഫുഡ് കാർണിവലിെൻറ ഭാഗമായി നടക്കും. പ്രേത്യകം തയ്യാറാക്കിയ 60 മീറ്റർ വലുപ്പമുള്ള സ്വിസ് റോളും മേളയുടെ ആകർഷണമായിരുന്നു. വരും ദിവസങ്ങളിലും, ഫുഡ് കാർണിവലിെൻറ ഭാഗമായി ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങള്‍ നടക്കും. ഒപ്പം ലൈവ് കുക്കിംഗ് ഡൊമോണ്സ്ട്രേഷനും ഉണ്ടായിരിക്കും. കൂടാതെ ഫുഡ് പ്രൊമോഷെൻറ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പർച്ചേസിനൊപ്പം നിരവധി സമ്മാനങ്ങൾ ലഭിക്കാനും അവസരമുണ്ട്. രണ്ടാഴ്ച നീളുന്ന മേള ഏപ്രിൽ ഒമ്പതിന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.