ലുലു ഹൈപ്പർമാർക്കറ്റ് ഇന്തോനേഷ്യയിൽ തുടങ്ങി
text_fieldsജകാർത്ത: ലുലു ഗ്രൂപ്പിെൻറ 192ാമത്തെ ഹൈപ്പർമാർക്കറ്റ് ഇന്തോനേഷ്യയിൽ ആരംഭിച്ചു. ജാവാ പ്രവിശ്യയിലെ ഡെപ്പോക്ക് സവങ്കൻ പാർക്ക് മാളിലാണ് 65,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. രാജ്യത്തെ നാലാമത്തെ ഹൈപ്പർമാർക്കറ്റാണിത്. ഇന്തോനേഷ്യൻ സാമ്പത്തിക വകുപ്പ് ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലുലു ഇന്തോനേഷ്യ റീജനൽ ഡയറക്ടർ ഷാജി ഇബ്രാഹിം, പ്രസിഡൻറ് ഡയറക്ടർ ബിജു സത്യൻ, റിജനൽ മാനേജർ അജയ് നായർ എന്നിവരും സംബന്ധിച്ചു.
ഈ വർഷാവസാനത്തോടെ രണ്ട് ഹൈപ്പർമാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷാവസാനത്തോടെ ആഗോളതലത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നാണ് പ്രതീക്ഷയെന്നും യൂസുഫലി പറഞ്ഞു. ഇന്തോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്ദുല്ല സാലെം ഒബൈദ് അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസൈൻ ബാഗിസ്, ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി പ്രദീപ് കുമാർ റാവത്ത് എന്നിവരും വിഡിയോ കോൺഫറൻസിലൂടെ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.