Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി റിയാദ്...

അബൂദബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
അബൂദബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ലു​ലു ഗ്രൂ​പ്പി​െൻറ 214 ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ബൂ​ദ​ബി റി​യാ​ദ് സി​റ്റി​യി​ലെ കോ​ർ​ട്ട് യാ​ർ​ഡ് മാ​ളി​ൽ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ൽ സ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല, സി.​ഒ.​ഒ വി.​ഐ സ​ലീം എ​ന്നി​വ​ർ സ​മീ​പം

അബൂദബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചുഅ​ബൂ​ദ​ബി: ലു​ലു ഗ്രൂ​പ്പി​െൻറ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റി​യാ​ദ് സി​റ്റി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ൽ സ​ഹി, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ റി​യാ​ദ് സി​റ്റി​യി​ലെ പു​തി​യ വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ കോ​ർ​ട്ട് യാ​ർ​ഡ് മാ​ളി​ലാ​ണ് 40,000 ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​െൻറ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള 214ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണി​ത്. ഗ്രോ​സ​റി, ഫ്ര​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, പ​ഴം പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കൂ​ടാ​തെ വി​വി​ധ റീ​ടെ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍, റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍ എ​ന്നി​വ​യും പു​തി​യ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റി​യാ​ദ് സി​റ്റി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള താ​മ​സ​ക്കാ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച​തും ആ​ധു​നി​ക​വു​മാ​യ രീ​തി​യി​ലു​ള്ള ഒ​രു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ലു​ലു ഗ്രൂ​പ്​ എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല മ​റ്റു മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket
News Summary - Lulu Hypermarket opens in Abu Dhabi
Next Story