ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
text_fieldsഷാർജ: ലുലു ഗ്രൂപ്പിന്‍റെ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുകളിലൊന്ന് ഷാർജ ബുതീനയിൽ തുറന്നു. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജി ഉദ്ഘാടനം നിർവഹിച്ചു. ഷാർജ എമിറേറ്റിലെ പതിനെട്ടാമത്തെ ഹൈപ്പർ മാർക്കറ്റാണിത്. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ, സ്പോർട്സ്, സ്റ്റേഷനറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപുല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഓർഗാനിക്, ഷുഗർ ഫ്രീ, കേരള വിഭവങ്ങൾക്കായുള്ള തനിനാടൻ ഫുഡ് കൗണ്ടറും ഹൈപ്പർ മാർക്കറ്റിന്‍റെ പ്രത്യേകതയാണ്. 25 ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങൾ ഉൾപ്പെടെ ആകർഷകങ്ങളായ ഓഫറുകളാണ് ഈദ് പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ബുതീന ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ഡയറക്ടർ സലിം എം.എ, ജയിംസ് വർഗീസ് എന്നിവരും സംബന്ധിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഭക്ഷണമെത്തിക്കാൻ റോബോട്ട്
റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന 'ഹോട്ട് ഫുഡ് സെഷനാ'ണ് ബുത്തീനയിലെ ലുലുവിന്‍റെ പ്രധാന സവിശേഷത. നിർമിതബുദ്ധി ഉപയോഗിച്ചാണ് റോബോട്ടിന്‍റെ പ്രവർത്തനം. ഫുഡ്കോർട്ടിലെ സീറ്റിലിരുന്ന് നിർദേശം നൽകിയാൽ റോബോട്ട് ഓടിയെത്തും. എന്തൊക്കെയാണ് വേണ്ടതെന്ന് റോബോട്ടിലെ സ്ക്രീനിൽ രേഖപ്പെടുത്തണം. മിനിറ്റുകൾക്കുള്ളിൽ ഭക്ഷണവുമായി റോബോട്ട് തിരിച്ചെത്തും. ലുലുവിന്‍റെ മറ്റു ബ്രാഞ്ചിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.