അബൂദബി ഖലീഫ സിറ്റിയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
text_fieldsഅബൂദബി: ലുലു ഗ്രൂപ്പിെൻറ 195ാമത് ഹൈപ്പർമാർക്കറ്റ് അബൂദബി ഖലീഫ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ഖലീഫ സിറ്റിയുടെ ഹൃദയഭാഗത്തുള്ള ഫോർസാൻ സെൻട്രൽ മാളിലാണ് 1,60,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ അബൂദബി കാർഷിക- ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടർ ജനറല്‍ സയ്യിദ് അൽ ബഹ്രി അൽ അമീരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും സന്നിഹിതരായിരുന്നു. ആധുനിക രൂപകൽപനയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, സമകാലികമായ ശൈലി, മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
ഖലീഫ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളായ അൽ ഫലാഹ്, യാസ് ഐലൻഡ്, അൽ റഹ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലുള്ളവർക്കായി മികച്ചതും ആധുനികവുമായ ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഏഴ് ഹൈപ്പർമാർക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളിൽ തുറന്നത്. 2021, മാർച്ച് ആകുമ്പോഴേക്കും ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകും. യു.എ.ഇയിൽ മാത്രം രണ്ട് വർഷത്തിനുള്ളിൽ ഇരുപതിലധികം ഹൈപ്പർമാർക്കറ്റുകളാണ് ആരംഭിക്കുന്നതെന്നും യൂസുഫലി കൂട്ടിച്ചേർത്തു.ലുലു ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി, സി.ഒ.ഒ വി.ഐ. സലീം എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.