ലുലു ഹൈപർമാർക്കറ്റ് അജ്മാനിൽ തുറന്നു
text_fieldsഅജ്മാൻ: ലുലു ഗ്രൂപ്പിെൻറ 212ാമത് ഔട്ട്ലെറ്റ് അജ്മാനിൽ ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ അജ്മാൻ പോർട്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ നുഐമി ഉദ്ഘാടനം ചെയ്തു.
രണ്ടു നിലകളിലായി 70,000 സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഹൈപർമാർക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ്. അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപർമാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഐറ്റംസ്, ഹോട്ട് ഫുഡ്, ഫാഷൻ, ലൈഫ് സ്െറ്റെൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.അരനൂറ്റാണ്ടിെൻറ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യു.എ.ഇയിലെ ജനതക്ക് ലുലു ഗ്രൂപ് നൽകുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപർ മാർക്കറ്റെന്ന് എം.എ യൂസുഫലി പറഞ്ഞു.
മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞ് തദ്ദേശവാസികൾക്ക് ഷോപ്പിങ്ങിെൻറ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ് ചെയ്യുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു. കൂടുതൽ ഔട്ട്ലെറ്റുകളുമായി ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുമെന്നും വിവിധ സ്ഥലങ്ങളിൽ നിക്ഷേപങ്ങൾ തുടരുമെന്നും യൂസുഫലി അറിയിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം ഔട്ട്ലെറ്റ് പൊതുജനങ്ങൾക്കായി തുറന്നു. ഇവിടെ വിപുലമായ കാർ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടർ അപകടശേഷം ആദ്യമായി എം.എ. യൂസുഫലി നേരിട്ട് പങ്കെടുത്ത ചടങ്ങ് എന്ന രീതിയിൽ ഇതു പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി. ഡിലോയിറ്റിെൻറ 2021 റിപ്പോർട്ടിൽ ലോകാടിസ്ഥാനത്തിൽ പശ്ചിമേഷ്യയിൽനിന്ന് ഇടംപിടിച്ച ഏക റീടെയിൽ നെറ്റ്‌വർക്കാണ് ലുലു. കഴിഞ്ഞ ദിവസം ദുബൈയിൽ റീടെയിൽ മി അവാർഡിൽ റീടെയിൽ ഐക്കൺ ലെജൻഡ് ആയി എം.എ യൂസുഫലിയും റീടെയിൽ ഐക്കൺ ആയി ലുലു എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയും പുരസ്‌കാരം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.