ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപർ മാർക്കറ്റ് തുറന്നു
text_fieldsഷാർജ: ലുലുവിെൻറ പുതിയ ഹൈപർ മാർക്കറ്റ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പ്രമാണിച്ച് വിപുല ഓഫറുകളുണ്ട്. ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി എന്നിവരും പങ്കെടുത്തു.
രണ്ടുനിലകളിലായി അഞ്ച് ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന ഷാർജ സെൻട്രൽ ആധുനിക ജീവിതശൈലിക്ക് വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഷോപ്പിങ് മാളാണ്. 110,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലുലു ഹൈപർ മാർക്കറ്റ് മാത്രമാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. വിശാലമായ ഫുഡ് കോർട്ട് അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഉടൻ തുറക്കും. 35,000 സ്‌ക്വയർ ഫീറ്റിൽ എൻറർടെയിൻമെൻറ് സംവിധാനവും 11 സിനിമാ തിയറ്ററുകളും ഉടൻ തുറക്കും. 2200 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, എയർപോർട്ട്, കൾച്ചറൽ സ്ക്വയർ, ഗുബൈബ, വാസിത്, അൽ തല്ല തുടങ്ങിയവയോട് സമീപത്തായി സ്ഥിതി ചെയ്യുന്ന സംനാൻ ഏരിയയിലാണ് ഷാർജ സെൻട്രൽ എന്ന ഷോപ്പിങ് മാൾ സ്ഥിതിചെയ്യുന്നത്.
മഹാമാരിയെ അതിജീവിച്ച് യു.എ.ഇയുടെ ഭാവി വളർച്ച മുന്നിൽക്കണ്ട് ലുലു നടത്തിയ നിക്ഷേപമാണ് ഷാർജ സെൻട്രൽ മാൾ എന്ന് എം.എ. യൂസുഫലി പറഞ്ഞു.
മഹാമാരിയുടെ ഘട്ടത്തിൽ വില വർധിപ്പിക്കാതെ ദൗർലഭ്യം കൂടാതെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയ യു.എ.ഇയിലെ ഭരണാധികാരികളെ യൂസുഫലി പ്രശംസിച്ചു. 2021ൽ മാത്രം ലുലു പുതിയ 20 ഔട്ട്ലെറ്റ് തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.