ലുലുവിെൻറ 204ാം ഹൈപർമാർക്കറ്റ് അൽ െഎനിൽ തുറന്നു
text_fieldsഅൽ ഐൻ: ലുലു ഗ്രൂപ്പിെൻറ 204ാമത് ഹൈപർമാർക്കറ്റ് അൽ ഐനിൽ പ്രവർത്തനമാരംഭിച്ചു. അൽഐനിലെ അൽ ക്രയറിലാണ് ഗ്രൂപ്പിെൻറ ഏറ്റവും പുതിയ ലുലു ഹൈപർമാർക്കറ്റ് പൗരപ്രമുഖൻ അഹമ്മദ് അബ്ദുല്ല അഹമ്മദ് അൽ മർസൂഖിയാണ് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അൽ ഐൻ മേഖലയിലെ 12ാമത്തെ ലുലു ഹൈപർമാർക്കറ്റാണിത്. എക്സ്ചേഞ്ച്, എ.ടി.എം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താൽപര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ഹൈപർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
മസിയാദ് പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികൾക്കും താമസക്കാർക്കും നവീനമായ ഷോപ്പിങ് അനുഭവമായിരിക്കും പുതിയ ലുലു ഹൈപർമാർക്കറ്റ് നൽകുകയെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. കോവിഡിനിടയിലും കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2021 ആദ്യപാദത്തിലെ ഏഴാമത്തെ ഹൈപർമാർക്കറ്റാണിത്. വരും ദിവസങ്ങളിൽ ദുബൈ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി ഒരോ ഹൈപർമാർക്കറ്റ് വീതം പ്രവർത്തനമാരംഭിക്കും. ഇതോടെ ജനുവരി മുതൽ മാർച്ചുവരെ കാലയളവിൽ ആരംഭിച്ച ഹൈപർമാർക്കറ്റുകളുടെ എണ്ണം പത്താകും. അൽ ഐനിലെ ഇ-കോമേഴ്സ് സ്റ്റോറിെൻറ ഉദ്ഘാടനവും തിങ്കളാഴ്ച നിർവഹിച്ചു. യു.എ.ഇ. ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ശൈഖ് സാലിം ബിൻ റക്കാദ് അൽ ആമെരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ അൽ ഐൻ മേഖലയിൽ ഇ- കോമേഴ്സ് ഉൽപന്ന വിതരണം കൂടുതൽ ഫലപ്രദമാകുമെന്ന് യൂസുഫലി പറഞ്ഞു. ലുലു അൽ ഐൻ റീജ്യനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജ്യനൽ മാനേജർ ഉണ്ണിക്കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.