മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് കാമ്പയിനുമായി ലുലു
text_fieldsഅബൂദബി: യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണനസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ കാമ്പയിന് തുടക്കമിട്ട് ലുലു ഗ്രൂപ്. 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി യു.എ.ഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന് യു.എ.ഇയിലെ മുഴുവൻ ലുലു സ്റ്റോറുകളിലും തുടക്കമായി. കാമ്പയിനിന്‍റെ ഭാഗമായി യു.എ.ഇ ഉൽപന്നങ്ങൾക്കായി പ്രത്യേക ഷെൽഫുകളും ലുലു സ്റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മികച്ച ഓഫറുകളും പോയന്‍റുകളും ലഭിക്കും.
53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആഴ്ചയിൽ 53 തരം യു.എ.ഇ ഉൽപന്നങ്ങൾക്ക് സ്പെഷൽ പ്രമോഷനാണ് ലുലു സ്റ്റോറുകളിലുള്ളത്. 5.3 ശതമാനം ഡിസ്കൗണ്ടും ലുലു ഹാപ്പിനെസ് ലോയലിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായി അഡീഷനൽ പോയന്‍റുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
യു.എ.ഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി നേരത്തെ ലുലു ഒപ്പുവെച്ച ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ലുലുവിലെ മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് കാമ്പയിൻ. ദേശീയ കാമ്പയിനിന്‍റെ പ്രാധാന്യം വ്യക്തമാക്കി സ്പെഷൽ വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. യു.എ.ഇയുടെ പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്ത് പകരുന്നതാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് കാമ്പയിനെന്നും ലുലുവിന്‍റെ പിന്തുണ പ്രശംസനീയമെന്നും യു.എ.ഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു.
യു.എ.ഇയുടെ വികസനത്തിന് കൈത്താങ്ങാകുന്ന കാമ്പയിനിൽ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രത്യേകം പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ലുലു സി.ഇ.ഒ സെയ്ഫി രൂപാവല വ്യക്തമാക്കി.
കൂടാതെ ഫുഡ് ആൻഡ് മാനുഫാക്ചറിങ് രംഗത്ത് കൂടുതൽ നിക്ഷേപം ലുലു നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.