ലുലു മാംഗോ ഫെസ്റ്റിവലിന് വിർച്വൽ ഉദ്ഘാടനം
text_fieldsദുബൈ: ഗൾഫ് നാടുകൾ മാങ്ങാക്കാലമായി എന്നോർക്കുന്നത് തെക്കനേഷ്യൻ സൂപ്പർമാർക്കറ്റുകളിൽ നിരത്തിവെച്ചിരിക്കുന്ന പല ഇനം മാങ്ങാക്കൂട്ടങ്ങൾ കാണുേമ്പാഴാണ്. റീെട്ടയിൽ രംഗത്തെ മുൻനിരക്കാരായ ലുലു ഗ്രൂപ്പാകെട്ട എല്ലാ വർഷവും മാങ്ങാക്കാലത്തിെൻറ വരവറിയിച്ച് വിവിധ ഹൈപ്പർമാർക്കറ്റ് ശാഖകളിൽ മാംഗോ ഫെസ്റ്റിവലും സംഘടിപ്പിച്ചു വരാറുണ്ട്.
ഇന്ത്യയുടെ അഭിമാന രുചികളായ അൽഫോൺസയും ഹിംസാഗറും ബദാമിയും മുതൽ കേസർ വരെ വൈവിധ്യമാർന്ന മധുരമാങ്ങകളും അവയുടെ ഉപ ഉൽപന്നങ്ങളുമെല്ലാം ചേർന്ന മനോഹരമായ മാംഗോഫെസ്റ്റിവൽ ആസ്വദിക്കാൻ സ്വദേശികളും വിവിധ രാജ്യക്കാരായ കുടുംബങ്ങളും എത്തിച്ചേരാറുണ്ടായിരുന്നു. നമ്മുടെ പലശീലങ്ങളിലും കോവിഡ് കൈകടത്തിയെങ്കിലും മാവുകൾക്ക് പൂക്കാതിരിക്കാനാവില്ലല്ലോ. മനസിൽ തങ്ങിനിൽക്കുന്ന മാങ്ങാക്കാലം മറന്നുകളയാൻ ആർക്കാണ് കഴിയുക. നിയന്ത്രണങ്ങൾ നീങ്ങി വിപണിയും നഗരവും സാധാരണ നിലയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ലുലു ഗ്രൂപ്പ് മാംഗോ ഫെസ്റ്റിവലിന് ഇക്കുറിയും മുടക്കം വരുത്തിയില്ല.
ഇൗ മാസം നാലു മുതൽ പത്തു വരെ നീളുന്ന ഫെസ്റ്റിവലാണ് യു.എ.ഇയിലെ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിൽ അരങ്ങേറുക. ഫെസ്റ്റിവലിെൻറ ഉദ്ഘാടനം പുതിയ കാലത്തിനിണങ്ങൂന്ന രീതിയിലാണെന്നതും ശ്രദ്ധേയമായി. ഭക്ഷ്യ^കാർഷിക കയറ്റമതി വികസന അതോറിറ്റി ചെയർമാൻ പബൻ കെ. ബോർതാകുർ, ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവർ ചേർന്ന് ഒാൺലൈനിലൂടെയാണ് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.
രണ്ടു മാസങ്ങൾക്കിടെ 102 വിമാനങ്ങളാണ് പഴവും പച്ചക്കറിയും എത്തിക്കാനായി ചാർട്ടർ ചെയ്തതെന്ന് യൂസുഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ സലീം വി.െഎ., ഡയറക്ടർ എം.എ. സലീം, ചീഫ് കമ്യൂണികേഷൻസ് ഒാഫിസർ വി. നന്ദകുമാർ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
ഒാൺലൈനിലാണ് ഉദ്ഘാടനമെങ്കിലും മാമ്പഴം നേരിൽ രുചിക്കാനായി നിരവധി പേരാണ് മാംഗോഫെസ്റ്റിവൽ നടക്കുന്ന ഹൈപ്പർമാർക്കറ്റുകളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.