Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രാദേശിക...

പ്രാദേശിക  കൃഷിക്കാർക്കും വിഭവങ്ങൾക്കും വിപണിയൊരുക്കി ലുലുവിൽ അൽ ഇമറാത്ത്​ അവ്വൽ പദ്ധതി

text_fields
bookmark_border
പ്രാദേശിക  കൃഷിക്കാർക്കും വിഭവങ്ങൾക്കും വിപണിയൊരുക്കി ലുലുവിൽ അൽ ഇമറാത്ത്​ അവ്വൽ പദ്ധതി
cancel

അബുദാബി: പ്രാദേശിക ഉൽ‌പ്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണക്കുന്നതിനായി യു.എ.ഇ.യിലെ എല്ലാ ലുലു ഹൈപ്പർ‌മാർക്കറ്റുകളിലും അൽ ഇമറാത്ത്​ അവ്വൽ (എമിറേറ്റ്‌സ് ഫസ്​റ്റ്​) പദ്ധതിക്ക്​ തുടക്കമായി. അബൂദബി ഇക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ മുഹമ്മദ് അലി അൽ ഷൊർഫ, ദുബൈ ഇക്കണോമിക് ഡയറക്ടർ ജനറൽ സമി അൽ ഖംസി, അബൂദബി ഭക്ഷ്യസുരക്ഷ അതോറിറ്റി ഡയറക്ടർ ജനറൽ സയ്യിദ് അൽ ആമ്​റി, ദുബൈ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയർമാൻ ഉമർ ബുഷാബ് എന്നിവർ സംയുക്തമായാണ് പദ്ധതിയുടെ വെർച്ച്വൽ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി സന്നിഹിതനായിരുന്നു. 

രാജ്യത്തിനകത്ത് മാത്രമല്ല, ജി.സി.സി തലത്തിലും പ്രാദേശിക ഉൽ‌പ്പന്നങ്ങൾ ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം  ചെയ്യാൻ പദ്ധതി സഹായകരമാകുമെന്ന​ും പ്രാദേശിക ഉല്പന്നങ്ങളെ പിന്തുണയ്ക്കുന്നതിന് ലുലു ഗ്രൂപ്പ് വലിയ പങ്കാണ് വഹിക്കുന്നതെന്നും   മുഹമ്മദ് അലി ഷോർഫ പറഞ്ഞു. 

ഭക്ഷ്യ സുരക്ഷയും പ്രാദേശിക ഉൽ‌പ്പന്നങ്ങളുടെ പിന്തുണയും ദുബൈയുടെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന്  സമി അൽ ഖംസി പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റി​​െൻറ ഈ സംരംഭം സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യു.എ.ഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രാദേശിക ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിലും വിപണനം ചെയ്യുന്നതിലും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും ലുലു ഹൈപ്പർമാർക്കറ്റ്മായി വർഷങ്ങളായി സഹകരിക്കുന്നുണ്ടെന്ന്​ സമി അൽ അമേരി പറഞ്ഞു.  

യുഎഇയിലെ കാർഷിക ഉൽപന്നങ്ങളുടെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിപണനത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പ്രാദേശിക കർഷകർക്കും ഉലപന്നങ്ങൾക്കും കൂടുതൽ പ്രാമുഖ്യം ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ മേളകൾ സംഘടിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു. 

ലുലു ഹൈപ്പർമാർക്കറ്റ് നിരവധി പ്രാദേശിക കമ്പനികളുമായും കർഷകരുമായും നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഉൽ‌പ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും പാക്കേജിംഗ്, മാർക്കറ്റിംഗ് എന്നിവയിൽ നിന്ന് ആവശ്യമായ പിന്തുണയും നൽകുന്നു. കാർഷികോത്പ്പന്നങ്ങൾ സായിദ് ഹയർ ഓർഗനൈസേഷൻ വഴി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ യു.എ.ഇ.യുടെ വിവിധ ഉല്പന്നങ്ങൾ ലുലു ബ്രാൻഡിൽ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുന്നുമുണ്ട്​. 

ലുലു ഹൈപ്പർ‌മാർക്കറ്റ്​ ഒരുക്കുന്ന അൽ ഇമറാത്ത്​ അവ്വൽ പദ്ധതിയുടെ വിർച്വൽ ഉദ്​ഘാടനം അബൂദബി ഡി.ഇ.ഡി ഡയറക്ടർ മുഹമ്മദ് അലി അൽ ഷൊർഫ, ദുബൈ ഇക്കണോമി ഡയറക്ടർ ജനറൽ സമി അൽ ഖംസി, അബൂദബി ഭക്ഷ്യസുരക്ഷ അതോറിറ്റി ഡയറക്ടർ ജനറൽ സയ്യിദ് അൽ ആമ്​റി, ദുബൈ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയർമാൻ ഉമർ ബുഷാബ് എന്നിവർ  ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസുഫലിയുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu
News Summary - lulu news
Next Story