ലുലു ഉൽപ്പന്നങ്ങൾ ഇനി ആമസോൺ വഴിയും; ആദ്യ ഘട്ടം ദുബൈയിൽ
text_fieldsഅബൂദബി: ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ ഇനി മുതൽ ആമസോൺ വഴിയും. ഇത് സംബന്ധിച്ച കരാറിൽ അബൂദബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫയുടെ സന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ആമസോണ്‍ മിഡില്‍ ഈസ്റ്റ വൈസ് പ്രസിഡന്‍റ് റൊണാള്‍ഡോ മോചവറും ഒപ്പുവെച്ചു. യു.എ.ഇയിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കും ഇത്തരം സഹകരണം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ദുബൈ മറീന, ബര്‍ഷ, പാം ജുമേറ, അറേബ്യന്‍ റാഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖല ലഭ്യമാകുന്നത്. പിന്നീട് യു.എ.ഇയിലെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വകാര്യ-സംയുക്ത സംരംഭങ്ങള്‍ യു.എ.ഇ. വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് അബൂദബി സാമ്പത്തിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു. നവീനമായ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന ആമസോണിനെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ലുലു എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്നതിന് ആമസോണുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കുകയെന്ന് ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്‍റ് റൊണാള്‍ഡോ മോച്ചവര്‍ പറഞ്ഞു.
ലുലു ഗ്രുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.