സൗദി ലുലു പത്താം വാർഷികം: 100 കോടി റിയാലിെൻറ പദ്ധതികൾ
text_fieldsറിയാദ്: സൗദിയിൽ പത്താം വാർഷികത്തിെൻറ ഭാഗമായി ലുലു ഗ്രൂപ് 100 കോടി റിയാലിെൻറ പദ്ധതികൾ പ്രഖ്യാപിച്ചു. ദശവാർഷിക വേളയിൽ റിയാദിലെ അതയാഫ് മാളിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ചെയർമാൻ എം.എ. യൂസുഫലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. വാർഷികാഘോഷത്തോടനുബന്ധിച്ച് 10 ആഴ്ചക്കാലം ‘ലുലു-വിൻ വൺ മില്യൺ’ റിയാൽ പ്രമോഷൻ പദ്ധതി നടക്കും. 10 ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം റിയാൽ കാഷ് പ്രൈസ് ലഭിക്കും.
2009ലാണ് സൗദിയിൽ ലുലു ശാഖ തുടങ്ങിയത്. ഇന്ന് 17 ഹൈപ്പർമാർക്കറ്റുകളും 12 അരാംകോ കമീഷണറികളും നാഷനൽ ഗാർഡ് സൂപ്പർമാർക്കറ്റുകളും സൗദിയിലുണ്ട്. 2020ഓടെ സൗദി അറേബ്യയിൽ 15 പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് ലുലു പ്രഖ്യാപിച്ചിരുന്നു. ഇതിൽപെട്ട മൂന്ന് ഹൈപ്പർമാർക്കറ്റുകൾ ഇതിനകം തുറന്നിട്ടുണ്ട്. 11 എണ്ണം 2020 അവസാനിക്കുന്നതിനുമുമ്പ് 100 കോടി സൗദി റിയാൽ നിക്ഷേപത്തിൽ പൂർത്തിയാക്കും. ദമ്മാമിൽ നാല്, ജിദ്ദയിൽ ആറ്, റിയാദിൽ ഒന്ന് വീതം ശാഖകളാണ് പുതുതായി തുറക്കുക. പത്താം വാർഷികത്തിെൻറ ഭാഗമായി സൗദി പൗരന്മാരായ 10 ജീവനക്കാർക്ക് സ്വർണ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
സൗദി പൗരന്മാർക്കിടയിൽ കഠിനാധ്വാനവും അർപ്പണബോധവും ഉൽപാദനക്ഷമതയുമുള്ള ഒരു മനുഷ്യവിഭവശേഷി ഉണ്ട്. അവരെ പരിപോഷിപ്പിക്കുകയെന്നത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതായും എം.എ. യൂസുഫലി പറഞ്ഞു. സൗദി സ്വദേശിവത്കരണ പദ്ധതി തലവൻ എൻജി. സാദ് അൽ ഗാംദിയോടൊപ്പമാണ് അദ്ദേഹം വാർത്തസമ്മേളനം നടത്തിയത്. നിലവിൽ 2700 സൗദി പൗരന്മാരാണ് ലുലുവിൽ ജോലി ചെയ്യുന്നത്. ഇതിൽ 700 പേർ വനിതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.