148ാമത് ലുലു ഹൈപ്പർമാർക്കറ്റ് അബൂദബി വേൾഡ് ട്രേഡ് സെൻററിൽ തുറന്നു
text_fieldsഅബൂദബി: ലുലുവിെൻറ 148ാ മത് ഹൈപ്പർമാർക്കറ്റ് ശാഖ അബൂദബി വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു. യൂറോപ്യൻ ഷോപ്പിംഗ് മാളുകളിലേതിന് സമാനമായ രീതിയിലാണ് ഖലീഫ സ്ട്രീറ്റിലെ അത്യാധുനിക സൗകര്യങ്ങളടങ്ങുന്ന പുതിയ ശാഖ.അൽദാർ പ്രോപ്പർട്ടീസ് സി.ഇ.ഒ തലാൽ അൽ ദിയേബി ഉദ്‌ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, സി.ഇ.ഒ സൈഫി രൂപവാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന അബൂദബി സൂഖ് എന്നറിയപ്പെടുന്ന വേൾഡ് ട്രേഡ് സെൻററിൽ ലക്ഷം ചതുരശ്ര അടി വലിപ്പത്തിലാണ് പുതിയ ലുലു ആരംഭിച്ചത്.
നിർമ്മിതിയിലെ പുതുമയോടൊപ്പം ദീപവിതാനത്തിലെ വ്യത്യസ്തയും ലുലുവിന്റെ ഈ ശാഖയെ കൂടുതൽ ആകർഷകമാക്കുന്നു. അബുദാബി നഗര കേന്ദ്രത്തിലെത്തുന്ന വിവിധ ദേശക്കാരായ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു.
149 മത് ശാഖ ഉമ്മുൽ ഖുവൈനിലും 150ാമത് ശാഖ സൗദിയിലും ആരംഭിക്കും. സൗദിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് ലുലു തുറക്കുന്നതെന്നും യൂസഫലി പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുന്ന എല്ലാ ഉത്പന്നങ്ങൾക്കും പുറമെ ആദ്യമായി ജപ്പാൻകാരുടെ ഇഷ്ടവിഭവമായ സുഷി ഭക്ഷ്യ ഉത്പന്നങ്ങളും പുതിയ ശാഖയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ വിലക്കിഴിവും ലുലുവിൽ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.