ലുലു ജീവനക്കാർക്ക് 3.20 കോടി ദിർഹം ബോണസ്
text_fieldsഅബൂദബി: സായിദ് വർഷാചരണത്തിെൻറ ഭാഗമായി ലുലു ഗ്രൂപ്പ് ജീവനക്കാർക്ക് 3.2 കോടി ദിർഹത്തിെൻറ ബോണസ് പ്രഖ്യാപിച്ചു. ജി.സി.സിയിലും മറ്റു രാജ്യങ്ങളിലുമായി നാൽപതിനായിരത്തിലധികം ജീവനക്കാർക്ക് ഇതിെൻറ ആനുകൂല്യം ലഭിക്കും. ജി.സി.സിയിൽ മാത്രമല്ല ലുലുവിെൻറ എല്ലാ രാജ്യങ്ങളിലെയും ജീവനക്കാർക്ക് ബോണസ് ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു. സീനിേയാറിറ്റി, രാജ്യം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും നിശ്ചിത തുകയായിരിക്കും വിതരണം ചെയ്യുകയെന്നും വക്താവ് വ്യക്തമാക്കി.
കാരുണ്യത്തിെൻറയും മാനവികതയുടെയും പ്രതീകമായി ശൈഖ് സായിദ് വ്യാപകമായി അംഗീകരിക്കപ്പെട്ടതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. സമാധാനം, സാമുദായിക സൗഹാർദം, സാമൂഹിക ഉന്നമനം എന്നിവയിലുള്ള ശൈഖ് സായിദിെൻറ പൈതൃകം ലോകമാകമാനം അഭിനന്ദിക്കപ്പെടുകയാണ്. സായിദ് വർഷത്തിൽ ശൈഖ് സായിദിെൻറ സന്ദേശം പ്രചരിപ്പിക്കാൻ റമദാനല്ലാതെ മറ്റൊരു മികച്ച സമയമില്ലെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നൂറാം ജന്മവാർഷികം പ്രമാണിച്ച് ആഘോഷിക്കുന്ന സായിദ് വർഷത്തോടനുബന്ധിച്ച് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്വകാര്യ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. നേരത്തെ യൂനിൻ കോഒാപറേറ്റീവ് സൊസൈറ്റിയും ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.