300ലേറെ പാചകമത്സരങ്ങളുമായി ലുലുവിെൻറ വേൾഡ് ഫുഡ് ഫെസ്റ്റിവൽ
text_fieldsദുബൈ: സ്വാദുകളുടെയും സംസ്കാരങ്ങളുടെയും സമ്മേളനമായി ലുലു ഗ്രൂപ്പിെൻറ വേൾഡ് ഫുഡ ്ഫെസ്റ്റിവൽ ഒരുങ്ങുന്നു. ഫെബ്രുവരി 19 മുതൽ മാർച്ച് ഏഴുവരെ യു.എ.ഇയുടെ വിവിധ എമിറേ റ്റുകളിലെ ലുലുമാളുകളിലും ഹൈപ്പർമാർക്കറ്റുകളിലുമായി മുന്നൂറിലേറെ വൈവിധ്യമാ ർന്ന പാചക മത്സരങ്ങളും ശിൽപശാലകളും കലാപരിപാടികളുമാണ് സംഘടിപ്പിക്കുക. 15 വർഷമ ായി വിവിധ ഫുഡ്ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചു വരുന്ന ലുലു ഇക്കുറി ഏറ്റവും വിപുലവും നൂതനവുമായ രീതിയിലാണ് വേൾഡ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് ലുലു ഗ്രുപ്പ് ഡയറക്ടർ എം.എ. സലീം വാർത്തസമ്മേളനത്തിൽ അറിയിച്ചു. രുചികളിലൂടെ സംസ്കാരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ, അറബിക്, ഫിലിപ്പിനോ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ളതും ബാർബിക്യൂ, ബിരിയാണി, കേക്ക്, ഡെസേർട്ട് തുടങ്ങി വിവിധ രീതിയിലുള്ളതുമായ വിഭവങ്ങൾ തയാറാക്കുന്ന മത്സരങ്ങളിൽ വീട്ടമ്മമാർക്കും കുടുംബങ്ങൾക്കും ബാച്ചിലർമാർക്കുമെല്ലാം പങ്കാളികളാവാം. സെലിബ്രിറ്റി ഷെഫുകളും പാചക വിദഗ്ധരും പെങ്കടുക്കുന്ന ചടങ്ങുകൾക്ക് പുറമെ സുരക്ഷിതമായി ഭക്ഷണം സൂക്ഷിച്ച് പാചകം ചെയ്യുന്നതിെനക്കുറിച്ച് ദുബൈ നഗരസഭയിലെ വിദഗ്ധർ നടത്തുന്ന ക്ലാസുകളുമുണ്ടാവും.
അക്ലാ അറേബ്യ (അറബ് വിഭവങ്ങൾ), ദേശി ദാബ, മലബാർ തട്ടുകട (ഇന്ത്യൻ), പാഗ്കൈങ് പിനോയ് (ഫിലിപ്പിനോ) ബേക് ചലഞ്ച് (കേക്ക്, പാസ്ട്രി), ബാച്ചിലേഴ്സ് ഡേ ഒൗട്ട് (ബാച്ചിലർമാർക്ക്) കുക്വിത്ത് മോം (അമ്മയും കുട്ടികളും ചേർന്ന്) തുടങ്ങിയവയാണ് മത്സര വിഭാഗങ്ങൾ.
ചീഫ് കമ്യൂണിക്കേഷൻസ് ഒാഫിസർ വി. നന്ദകുമാർ, ലുലു അബൂദബി റീജനൽ ഡയറക്ടർ ടി.പി. അബൂബക്കർ, ദുബൈ മേഖലാ ഡയറക്ടർ കെ.പി. തമ്പാൻ, അൽെഎൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ഷാർജ റീജനൽ ഡയറക്ടർ നൗഷാദ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. മത്സരത്തിൽ പെങ്കടുക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും www.luluhypermarket.com/en-ae/worldfood എന്ന വെബ്സൈറ്റിലും പേര് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.