പെരുന്നാളിന് 50 ശതമാനം ഇളവുമായി ലുലു
text_fieldsഅബൂദബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനം വരെ ഇളവുമായി ലുലു. 'ബിഗ് ഈദ് ഡീൽസ്' എന്ന പേരിൽ 25 വരെയാണ് ഇളവ് ലഭിക്കുക.
ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണം, സുഗന്ധദ്രവ്യം, ഇലക്ട്രോണിക്സ് ഉപകരണം, മൊബൈൽ ഫോൺ എന്നിവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ഇതിനുപുറമെ വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും തുടങ്ങി. ബിരിയാണി ഫെസ്റ്റിവലും പഴവിപണിയും പ്രത്യേകതയാണ്.
അബൂദബി വേൾഡ് ട്രേഡ് സെൻറർ മാളിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖൻ അഹമ്മദ് അൽ ഹാഷിമി ബിഗ് ഈദ് ഡീൽസ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപവാല, ലുലു അബൂദബി, അൽ ദഫ്റ മേഖല ഡയറക്ടർ ടി.പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.
യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ മറ്റ് ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർക്കും ഇളവുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.