ഇന്ത്യ ഫെസ്റ്റുമായി ലുലു
text_fieldsദുബൈ: ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളിലുടനീളം പത്തു ദിവസത്തെ 'ഇന്ത്യ ഫെസ്റ്റ്'ആഘോഷമൊരുക്കി ലുലു ഗ്രൂപ്.
ഇന്ത്യയുടെ ഭക്ഷ്യ, സാംസ്കാരിക, വസ്ത്ര മേഖലകളിലെ വൈവിധ്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയാണ് ജി.സി.സിയിലെ 198 സ്റ്റോറുകളിലും ലുലു ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വ്യത്യസ്തങ്ങളായ ഭക്ഷ്യ വിഭവങ്ങൾ ഈ ദിവസങ്ങളിൽ ലുലുവിെൻറ എല്ലാ സ്റ്റോറുകളിലും ലഭ്യമാവും. ഇതിന് പുറമെ, ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സാംസ്കാരിക പരിപാടികളും മത്സരങ്ങളും നടക്കും. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ, മാംസം, പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങിയവയിലായി പതിനായിരത്തോളം ഉൽപന്നങ്ങളാണ് ലുലുവിലുള്ളത്.
വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്മാർ 'ഇന്ത്യ ഫെസ്റ്റ്'ഉദ്ഘാടനം ചെയ്തു. യു.എ.ഇയിൽ ഇന്ത്യൻ അംബാസഡർ പവൻ കപൂറാണ് ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി അൽ വഹദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ് സി.സി.ഒ സൈഫീ രൂപവാല, ഇമറാത്തി സെലബ്രിറ്റി േബ്ലാഗർ ഖാലിദ് അൽ അമീരി തുടങ്ങിയവർ പങ്കെടുത്തു. കശ്മീരി കുങ്കുമപ്പൂവിെൻറ വിപണനോദ്ഘാടനവും നടന്നു.
കോവിഡിെൻറ കാലത്ത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ലുലു ഗ്രൂപ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പവൻ കപൂർ പറഞ്ഞു. ഇന്ത്യ- യു.എ.ഇ വ്യാപാരത്തിൽ ലുലു വഹിക്കുന്ന പങ്ക് വലുതാണെന്നും പോസിറ്റിവായി മുന്നോട്ടുപോകണമെന്ന ചിന്തകൾക്ക് അടിവരയിടുന്നതാണ് ഇത്തരം ഫെസ്റ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18ാം വർഷവും ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇന്ത്യയിൽനിന്ന് 500 ദശലക്ഷം ഡോളറിെൻറ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നതെന്നും ഇത് എല്ലാ വർഷവും വർധിക്കുന്നുണ്ടെന്നും സൈഫീ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.