ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താൻ പദ്ധതി
text_fieldsദുബൈ: ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്തി ചികിത്സിക്കാൻ യു.എ.ഇ ആരോഗ്യമന്ത്രാലയവും അന്താരാഷ്ട്ര ഫാർമസി ഗവേഷണ സ്ഥാപനമായ ആസ്ട്ര സെനക്കും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ശ്വാസകോശ പരിശോധന സംവിധാനത്തിന് തുടക്കം കുറിക്കും.
ശ്വാസകോശാർബുദത്തിന് സാധ്യതയുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനും രോഗ സാധ്യതയുള്ളവരിൽ നേരത്തേ ചികിത്സ ആരംഭിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ആസ്ട്ര സെനക്ക് സജ്ജമാക്കുന്ന ഡിജിറ്റൽ പരിശോധന കേന്ദ്രത്തിൽ അമ്പത് പിന്നിട്ട പുകവലിക്കാർ, നേരത്തേ പുകവലി ശീലമുണ്ടായിരുന്നവർ തുടങ്ങിയവരെ പരിശോധനക്ക് വിധേയരാക്കും. പദ്ധതിയുടെ ഭാഗമായി നവംബർ രാജ്യവ്യാപകമായി ശ്വാസകോശ ബോധവത്കരണമായി ആചരിക്കും.
ഓങ്കോളജി സൊസൈറ്റിയുമായി ചേർന്ന് വിവിധ കാൻസർ ബോധവത്കരണ പരിപാടികളും ഇതിനൊപ്പമുണ്ടാകും. ശ്വാസകോശാർബുദം നേരത്തെ കണ്ടെത്തുന്നത് സംബന്ധിച്ച ദേശീയ മാർഗരേഖക്ക് രൂപം നൽകും. ഈ രംഗത്ത് മെഡിക്കൽ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.