ആഢംബര കപ്പൽ നിർമാണം: ലോക ശ്രദ്ധനേടി റാക്
text_fieldsറാസൽഖൈമ: വിനോദ-വ്യവസായിക രംഗത്ത് ജൈത്ര യാത്ര തുടരുന്ന റാസല്‍ഖൈമ ആഢംബര കപ്പല്‍ നിര്‍മാണ മേഖലയിലും ലോക ശ്രദ്ധയിലേക്ക്. ആഢംബര കപ്പല്‍-കരകൗശല നിര്‍മാണ മേഖലയില്‍ ലോക പ്രശസ്തരായ സണ്‍റീഫ് യാച്ച്സിന്റെ റാക് മാരിടൈം സിറ്റിയിലെ പുതിയ സംരംഭത്തിലൂടെയാണ് ആഢംബര നൗകകളുടെ കേന്ദ്രമായി റാസല്‍ഖൈമ മാറുന്നത്.
65,000 ചതുരശ്ര വിസ്തൃതിയിലുള്ള നിര്‍മാണ യൂനിറ്റാണ് റാസല്ഖൈമയിലേത്. ആഢംബര കപ്പലുകളും വിവിധ ആവശ്യങ്ങള്‍ക്കുള്ള ബോട്ടുകളും ഇവിടെ രൂപകല്‍പ്പന ചെയ്യും. സണ്റീഫിന്റെയും റാക് മാരിടൈമിന്റെയും സാങ്കതേിക-വിഭവങ്ങള്‍ പരസ്പരം പ്രയോജനപ്പെടുത്തുന്നതാകും പുതിയ പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ വിപണികള്‍ കണ്ടത്തെുന്നതിന് റാസല്‍ഖൈമയുടെ തന്ത്രപരമായ സ്ഥാനവും സമുദ്ര സാധ്യതകളും സണ്‍റീഫ് യാച്ച്സ് മുന്നില്‍ കാണുന്നു.
ആഢംബര നൗക നിര്‍മാണത്തിലെ പുതിയ അധ്യായം പ്രഖ്യാപിച്ച ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി, സണ്‍റീഫ് യാച്ച്സിന്റെ വിജയ വഴിയില്‍ നയിക്കുന്ന ഫ്രാന്‍സിസ് ലാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. 180ഓളം കരകൗശല വിദഗ്ധരുമായി പ്രവര്‍ത്തനം തുടങ്ങുന്ന സണ്‍റീഫ് യാച്ച്സില് വര്‍ഷാവസാനത്തോടെ 600ഓളം പേര്‍ക്ക് കൂടി തൊഴിലവസരം സൃഷ്ടിക്കപ്പെടും.
ആഢംബരത്തിന്റെയും പുതുമയുടെയും പ്രതീകമായാണ് സണ്‍റീഫ് യാച്ച്സ് അറിയപ്പെടുന്നത്. നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ച് മനോഹരമായ രൂപകല്‍പ്പനയിലൂടെ ഉപഭോക്തക്കളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന സണ്‍റീഫ് യാച്ച്സ് കടല്‍ യാത്രയിലെ സാഹസികത തേടുന്ന പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും റാസല്‍ഖൈമയിലെ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു.
അത്യാധുനിക മെഷിനറികള്‍, റോബോട്ടിക്സ് ഉള്‍പ്പെടുന്ന നവീന പെയ്ന്റ് ഷോപ്പ്, വുഡ്-സ്റ്റീല്‍,-അപ്പ്ഹോള്‍സ്റ്ററി വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവ നിര്‍മാണശാലയിലുണ്ട്. ഹൈബ്രിഡ് 55 ഓപ്പണ്‍ സണ്‍റീഫ് പവറും 50-70 ഫീറ്റ് പവര്‍ സെയില്‍ യാച്ചുകളും 44 - 88 അടി നീളം വരുന്ന നൗകകളാണ് റാക് നിര്‍മാണശാലയില്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കുകയെന്ന് സണ്‍റീഫ് യാച്ച്സ് സ്ഥാപകനും പ്രസിഡന്റുമായ ഫ്രാന്‍സിസ് ലാപ്പ് പറഞ്ഞു. 1.5 മില്യണ്‍ മുതല്‍ 12 മില്യണ്‍ ഡോളര്‍ വളരെ ചെലവ് വരുന്ന സൗരോര്‍ജ സംവിധാനവും നൗകകളിലെ പ്രത്യേകതയാകും. 50 മില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന 140 അടി വരുന്ന നൗകകള്‍ പോളണ്ട് കേന്ദ്രമായുള്ള സണ്‍റീഫ് യാച്ച്സ് നിര്‍മിക്കുന്നുണ്ട്.
ഓരോ കപ്പലും അത്യാധുനിക നാവിഗേഷന്‍ സംവിധാനങ്ങള്‍ തുടങ്ങി സുസ്ഥിര ഊര്‍ജ സംവിധാനങ്ങളും അതിമനോഹരമായ രൂപകല്‍പ്പനയുമാണ് വ്യത്യസ്ത അഭിരുചികളുള്ള ഉപഭാക്താക്കളെ സണ്റീഫിനൊപ്പം നിര്‍ത്തുന്നത്. ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് റാക് മാരിടൈം സിറ്റിയുമായുള്ള സഹകരണം. മിഡില്‍ ഈസ്റ്റില്‍ കമ്പനിയുടെ സാന്നിധ്യവും ഏഷ്യന്‍, ആസ്ത്രേലിയന്‍ വിപണികളുമായുള്ള ബന്ധം സുദൃഢമാക്കുകയും ലക്ഷ്യമാണ്. പോളണ്ടിലെ രണ്ട് നിര്‍മാണ ശാലകളും റാസല്‍ഖൈമയിലെ സൗകര്യവും സണ്റീഫിന്െറ കീര്‍ത്തി ഉയര്‍ത്തുമെന്നും ഫ്രാന്‍സിസ് ലാപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.