എം.എ. മുഹമ്മദ് ജമാൽ അനുസ്മരണ സമ്മേളനം
text_fieldsദുബൈ: അനാഥകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്ലിം ഓര്‍ഫനേജിനെ (ഡബ്ല്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജനറൽ സെക്രട്ടറിയായിരുന്ന എം.എ. മുഹമ്മദ് ജമാല്‍ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഡബ്ല്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാഥകളെ സംരക്ഷിക്കുന്ന കുറെ പേരുണ്ടാവാം. എന്നാല്‍, വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ജീവിതോപാധികളിലും അവര്‍ക്ക് അഭിമാനകരമായ ഉയര്‍ച്ചയും നിലവാരവും ഉണ്ടാക്കിക്കൊടുത്ത ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു.
ഡബ്ല്യു.എം.ഒ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വഫ്വാന് ഖിറാഅത്ത് നടത്തി. റാശിദ് ഗസ്സാലി കൂളിവയൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, സുബൈര്‍ ഹുദവി ചേകന്നൂര്‍, അയ്യൂബ് കച്ചേരി, മൊയ്തു മക്കിയാട് എന്നിവർ സംസാരിച്ചു. ഡബ്ല്യു.എം.ഒയുടെ നിത്യവരുമാനത്തിനായി കല്പറ്റയില് നിര്‍മിക്കുന്ന കമേഴ്സ്യല്‍ സെന്റര്‍ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച അഞ്ചു പൂര്വവിദ്യാർഥികളെ ചടങ്ങില്‍ ആദരിച്ചു. ജന. സെക്രട്ടറി മജീദ് മടക്കിമല സ്വാഗതവും ഡബ്ല്യു.എം.ഒ ട്രഷറര്‍ അഡ്വ. മുഹമ്മദലി നന്ദിയും പറഞ്ഞു. എം.എ. മുഹമ്മദ് ജമാലിനെക്കുറിച്ച ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.